loader

25000 കോടി നഷ്ടം : അസോചം

25000 crore losses-Assocham

Published On : 03 September 2015

ട്രേഡ്യൂണിയനുകളുടെ സംയുക്ത പണിമുടക്കുമൂലം 25000 കോടിയുടെ നഷ്ടമുണ്ടായെന്ന് രാജ്യത്തെ വ്യവസായ പ്രമുഖരുടെ സംഘടനയായ അസോചം (അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) അവകാശപ്പെട്ടു. അവശ്യസേവനങ്ങള്‍ നിശ്ചലമായത് സമ്പദ്ഘടനയില്‍ നേരിട്ടും അല്ലാതെയും വന്‍ ആഘാതമേല്‍പ്പിച്ചെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പറഞ്ഞു.തൊഴിലാളികള്‍ വിട്ടുനിന്നതോടെ രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ചെറുകിട വാണിജ്യമേഖല സ്തംഭിച്ചു. കയറ്റുമതിമേഖലയിലെയും പണിമുടക്ക് ബാധിച്ചു. ഗതാഗത- ബാങ്കിങ് മേഖലകള്‍ നിശ്ചലമായതും സാമ്പത്തികനഷ്ടമുണ്ടാക്കി- റാവത്ത് പറഞ്ഞു. തൊഴിലാളിനിയമങ്ങളുടെ ഭേദഗതി അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ രാജ്യത്തിനും വ്യവസായമേഖലയ്ക്കും തൃപ്തികരമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും റാവത്ത് ആവശ്യപ്പെട്ടു.

By : desabhimani.