loader

Breaking News

മോഡിഭരണത്തിൽ തൊഴിലും തൊഴിൽസുരക്ഷയും ഇല്ലാതായി: എളമരം കരീം

citukerala.org

IMAGE

Published On : 19 July 2018

കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സ്വകാര്യവൽകരിക്കുകയും ചെയ്യുമ്പോൾ സംസ്ഥാന സർക്കാർ ഇവ ഏറ്റെടുത്തു നടത്താൻ സന്നദ്ധമാവുകയാണ‌് ചെയ്യുന്നതെന്ന‌് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. നവംബർ 15ന‌് കേന്ദ്ര ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നതിനു മുന്നോടിയായി കോൺഫെഡറേഷൻ ഓഫ‌് സെൻട്രൽ ഗവ. എംപ്ലോയീസ‌് ആൻഡ‌് വർക്കേഴ‌്സ‌് സംഘടിപ്പിച്ച സമരപ്രഖ്യാപന സംസ്ഥാന കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നരേന്ദ്രമോഡി അധികാരമേറ്റശേഷം പ്രഖ്യാപിച്ചത‌് ‘മിനിമം ഗവൺമെന്റ‌്, മാക‌്സിമം ഗവേണൻസ‌്’ എന്നാണ‌്. ഇതിന്റെ ഫലമായാണ‌് അയഞ്ഞ തൊഴിൽബന്ധങ്ങൾ നിലവിൽവന്നത‌്. സ്ഥിരംതൊഴിൽ എന്നത‌് ഇല്ലാതാക്കി. പുറംകരാർ ജോലികൾ വ്യാപകമായി. ഉൽപ്പാദനം വികേന്ദ്രീകരിച്ചു. തൊഴിലില്ലായ‌്മ സൃഷ്ടിക്കുന്ന നയത്തിന്റെ ഇരകൾ യുവാക്കളാണ‌്. തൊഴിൽനിയമങ്ങൾ ബാധകമല്ലാത്ത താൽകാലിക, കരാർ നിയമനങ്ങളാണ‌് ഇവരെ കാത്തിരിക്കുന്നത‌്. ഇപിഎഫ‌്, ഇഎസ‌്ഐ സമ്പ്രദായമാകെ അട്ടിമറിക്കുകയാണ‌്. പെൻഷൻകാരുടെ ജീവിതം കമ്പോളത്തിനു വിട്ടുകൊടുക്കുന്നു. ഇതിനെതിരെ യോജിച്ച പ്രക്ഷേ‌ാഭത്തിന‌് ബിഎംഎസ‌് തയ്യാറാകുന്നില്ല. ആർഎസ‌്എസ‌ിന്റെ ഭീഷണിമൂലമാണ‌് അവർ വിട്ടുനിൽക്കുന്നത‌്.പിഎഫ‌്ആർഡിഎ നിയമം രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്നു. ഈ ബില്ലിനെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകൾ യുഡിഎഫ‌് സർക്കാർ കേരളത്തിലും നടപ്പാക്കി. ജീവനക്കാർക്ക‌് സ‌്റ്റാറ്റ്യൂട്ടറി പെൻഷൻ നഷ്ടമായശേഷം റിട്ടയർമെന്റ‌് ജീവിതം അനിശ‌്ചിതത്വത്തിലായി. പുതുതായി ജോലിക്കു ചേരുന്നവർ ഇതിന്റെ ദോഷം മനസ്സിലാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ പ്രശ‌്നം മനസ്സിലാക്കിവരുന്നു. ഇത്തരം നടപടികൾക്കെതിരെ വലിയ പ്ര‌ക്ഷാഭമാണ‌് കേരളത്തിൽ നടന്നത‌്.പൊതുതെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ കേന്ദ്ര ജീവനക്കാർ അടക്കമുള്ളവർ തയ്യാറാകണം. നവംബർ 15ന‌് നടക്കുന്ന പണിമുടക്കിനു മുമ്പായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന‌് എളമരം കരീം പറഞ്ഞു.കൺവൻഷനിൽ കോൺഫെഡറേഷൻ ഓഫ‌് സെൻട്രൽ ഗവ. എംപ്ലോയീസ‌് ആൻഡ‌് വർക്കേഴ‌്സ‌് സംസ്ഥാന പ്രസിഡന്റ‌് വി ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി ജനറൽ എം കൃഷ‌്ണൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ജീവനക്കാരുടെ വിവിധ സംഘടനാ നേതാക്കളായ പി വി രാജേന്ദ്രൻ, പി കെ മുരളീധരൻ, പി എൻ സോമൻ, ആശാലതാ ദേവി, സി കൃഷ‌്ണകുമാർ, പി ശശികുമാർ, കെ ബാലകൃഷ‌്ണൻ, ജി പി പ്രമോദ‌്, കോൺഫെഡറേഷൻ ജില്ലാ ചെയർമാൻ ജോസി കെ ചിറപ്പുറം, സെക്രട്ടറി ഒ സി ജോയി തുടങ്ങിയവർ സംസാരിച്ചു.

By : Elamaram Kareem.

Trending News