കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം
കേരളത്തിലെ നഗരപ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തുന്ന തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നാലാം സംസ്ഥാനസമ്മേളനത്തിന് കൊല്ലത്ത് പ്രൗഡഗംഭീരതുടക്കം. സംസ്ഥാന പ്രസിഡന്റ് എൻ കെ അക്ബർ എംഎൽഎ പ്രതിനിധി സമ്മേളനനഗരിയിൽ പതാക ഉയർത്തിയതോടെ സമ്മേളനനടപടികൾ ആരംഭിച്ചു. രക്തസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി സികെ ഹരികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. കെഎംസിഡബ്ലിയുഎഫ് ജില്ലാ സെക്രട്ടറി എം സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാനവൈസ് പ്രസിഡന്റുമാരായ എസ് ജയമോഹൻ, എസ് ഹരിലാൽ, ജില്ലാ പ്രസിഡന്റ് ബി തുളസീധരകുറുപ്പ്, സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എച്ച് ബെയ്സിൻലാൽ , എൻജിഒ യൂണിയൻ സംസ്ഥാനവൈസ് പ്രസിഡന്റ് എസ് ഗോപകുമാർ കെഎംസിഡബ്ലിയുഎഫ് ജില്ലാ പ്രസിഡന്റ് എ എം റാഫി, എസ് സജീവ് എന്നിവർ സംസാരിച്ചു. 424 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ചിത്രങ്ങൾ
ഈ ഉള്ളടക്കം ഇംഗ്ലീഷിൽ ഇതുവരെ ലഭ്യമല്ല.