ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സർക്കാർ ഒഴിവുകൾ ഉടൻ നികത്തുക. യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര സർക്കാർ വകുപ്പുകളിൽ 8,23,656 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് ഏറ്റവും പുതിയ കണക്കുകൾ. കേന്ദ്ര സർക്കാരിന്റെ സിവിലിയൻ തസ്തികകളിലെ ആകെ അംഗീകൃത ഒഴിവുകളുടെ ഏകദേശം 21 ശതമാനവും നികത്തപ്പെടാതെ കിടക്കുകയാണ്.

പ്രതിരോധ വകുപ്പിലെ സിവിലിയൻ തസ്തികകളിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത്. ഇവിടെ 2,42,243 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. റെയിൽവേയിൽ 2,40,125 ഒഴിവുകളാണുള്ളത്. ആഭ്യന്തര മന്ത്രാലയത്തിൽ 1,10,885 തസ്തികകളും റവന്യൂ വകുപ്പിൽ 69,662 തസ്തികകളും നികത്താനുണ്ട്.

തപാൽ വകുപ്പിൽ 61,546, ആണവോർജ വകുപ്പിൽ 10,234, ബഹിരാകാശ വകുപ്പിൽ 4,126, ജലവിഭവ വകുപ്പിൽ 3,191 എന്നിങ്ങനെയാണ് മറ്റ് പ്രധാന വകുപ്പുകളിലെ ഒഴിവുകൾ. തൊഴിൽ മന്ത്രാലയത്തിൽ 2,618, പരിസ്ഥിതി മന്ത്രാലയത്തിൽ 1,957, കൃഷി വകുപ്പിൽ 1,855, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. വകുപ്പിൽ 1,681 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.

ലക്ഷക്കണക്കിന് യുവാക്കൾ സർക്കാർ ജോലി പ്രതീക്ഷിച്ച് മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുമ്പോഴാണ് ഇത്രയധികം തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നത്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നിലവിലുള്ള ഒഴിവുകൾ സമയബന്ധിതമായി നികത്താനും കേന്ദ്ര സർക്കാർ തയ്യാറാകണം.

സർക്കാർ ഒഴിവുകൾ ഉടൻ നികത്തുക. യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക!ഡിസംബർ 1ന് സിഐടിയു സംഘടിപ്പിക്കുന്ന ഐതിഹാസിക പാർലിമെന്റ് മാർച്ചിൽ പങ്കാളികളാവുക

ഈ ഉള്ളടക്കം ഇംഗ്ലീഷിൽ ഇതുവരെ ലഭ്യമല്ല.