ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ആപത്ത് കാലത്ത് ആശ്രയം പൊതുമേഖല മാത്രം

ആപത്ത് കാലത്ത് ആശ്രയം പൊതുമേഖല മാത്രം

- ആപത്ത് കാലത്ത് ആശ്രയം പൊതുമേഖലാ മാത്രം -

- ആപത്ത് കാലത്ത് ആശ്രയം പൊതുമേഖലാ മാത്രം -

കൊറോണ,അല്ലെങ്കിൽ കോവിഡ്‌ 19 ലോകമാകെ സാമ്പത്തിക മേഖലകളിലും ആരോഗ്യ മേഖലകളിലും വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് പടർന്നു പിടിക്കുകയാണ്.സാമ്പത്തിക രംഗമാകെ തകർന്നടിയുകയും ചെയ്യുന്നു.ഓഹരി കമ്പോളങ്ങൾ കരടികൾ കയ്യടക്കിയിരിക്കുന്നു.എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക മേഖലയിലും ആരോഗ്യ മേഖലയിലും പൊതുമേഖലയെ മാത്രമാണ് ആശ്രയിക്കാൻ കഴിയുന്നതും നിലനിൽക്കുന്നതുമെന്ന് പല രാജ്യങ്ങളിൽ നിന്നും മേഖലകളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പറയുന്നു.

● സ്‌പെയിൻ : കോവിഡ്‌ 19 നിയന്ത്രണത്തിന്റെ ഭാഗമായി സ്‌പെയിൻ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാൽക്കരിച്ചു.ചികിത്സ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികളെയും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആലോചിക്കുന്നു.

● ഇറ്റലി : പൊതുമേഖലയിലായിരുന്ന ഇറ്റാലിയൻ എയർലൈൻ കമ്പനി ' അലിറ്റാലിയയെ ' 2008ൽ സ്വകാര്യവൽക്കരിച്ചു. ഒരു സംഘം ഇറ്റാലിയൻ നിക്ഷേപകരാണ് 'അലിറ്റാലിയയെ ' വാങ്ങിയത്.ആ നിക്ഷേപകർ എയർലൈൻ കമ്പനി പൂട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ അലിറ്റാലിയയെ വീണ്ടും ദേശസാൽക്കരിക്കുവാൻ ഉദ്ദേശിക്കുന്നതായി ഇറ്റാലിയൻ സർക്കാർ അറിയിച്ചു.

‌● ഫ്രാൻസ് : കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം ഫ്രാൻസിലെ പല വൻ കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.സമ്പദ്ഘടനയെ രക്ഷിക്കുവാനും തൊഴിലാളികളെ സംരക്ഷിക്കുവാനും കമ്പനികൾ ദേശസാൽക്കരിക്കുകയാണെന്നു ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയർ പറഞ്ഞു.ഇതിനെ മൂലധന നിക്ഷേപമെന്നോ ഓഹരി വാങ്ങലെന്നോ വേണമെങ്കിൽ ദേശസാൽക്കരണമെന്നോ വിശേഷിപ്പിക്കാമെന്നു അദ്ദേഹം പറഞ്ഞു.

‌അമേരിക്കയിൽ സ്വകാര്യ മേഖല കൊറോണ പരിശോധനയ്ക്ക് ഈടാക്കുന്നത് 1300 ഡോളർ(97500 രൂപ)വരെയാണ്.ഒരു സാധാരണ തൊഴിലാളിക്ക് ഇത് താങ്ങാൻ കഴിയില്ല.കേരളത്തിലാണെങ്കിൽ കൊറോണ രോഗികളുടെ എല്ലാ ചെലവും വഹിക്കുന്നത് കേരള സർക്കാരാണ്.പ്രതിസന്ധി ഘട്ടത്തിൽ ഒരു ആപത്ത്കാലത്ത് മനുഷ്യന് ആശ്രയിക്കാൻ കഴിയുന്നത് പൊതുമേഖലയെയും ഇടത്പക്ഷത്തേയും മാത്രമാണെന്ന പാഠം ഈ ബുദ്ധിമുട്ടുകൾക്കിടയിൽ കാലം നമുക്ക് നൽകുന്നു.