ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം

ഡിസംബർ ഒന്നുമുതൽ സിഐടിയു സംഘടിപ്പിക്കുന്ന പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം ആരംഭിച്ചു. ബസ്, ട്രെയിൻ മാർഗങ്ങളിലൂടെ കേരളത്തിൽ നിന്നും 20,000 തൊഴിലാളികൾ ഡൽഹിയിലെത്തും‌.

ജില്ലാ-സംസ്ഥാന യൂണിയനുകളെയും പ്രധാന ഫെഡറേഷനുകളെയും പ്രതിനിധികളാണ്‌ സമരത്തിൽ പങ്കെടുക്കുന്നത്‌. സിഐടിയു സംഘടിപ്പിക്കുന്ന മാർച്ചിന്റെ പ്രചാരണത്തിന്‌ 28 ജാഥകൾ സംസ്ഥാനത്ത്‌ പര്യടനം നടത്തി. 869 യാത്രയയപ്പ് സമ്മേളനങ്ങളും പൂർത്തിയാക്കി. സംസ്ഥാനങ്ങളിൽനിന്ന് ഒരു ലക്ഷം പേർ തിങ്കളാഴ്‌ച രാംലീല മൈതാനിയിൽ സംഘടിക്കും