ആശാ വർക്കേഴ്‌സ് ആൻഡ് ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ
ആശാ വർക്കേഴ്‌സ് ആൻഡ് ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മൂന്ന് ദിവസം നീണ്ടുനിന്ന ഒന്നാം ദേശീയ സമ്മേളനം സമാപിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സ. പിപി പ്രേമയെ പ്രസിഡന്റായും, സ. മധുമിത ബാനർജിയെ (പശ്ചിമ ബംഗാൾ) ജനറൽ സെക്രട്ടറിയായും, സ. പുഷ്‌പ പാട്ടീലിനെ (മഹാരാഷ്ട്ര)…
ആശാ വർക്കേഴ്‌സ് ആൻഡ് ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മൂന്ന് ദിവസം നീണ്ടുനിന്ന ഒന്നാം ദേശീയ സമ്മേളനം സമാപിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സ. പിപി പ്രേമയെ പ്രസിഡന്റായും, സ. മധുമിത ബാനർജിയെ (പശ്ചിമ ബംഗാൾ) ജനറൽ സെക്രട്ടറിയായും, സ. പുഷ്‌പ പാട്ടീലിനെ (മഹാരാഷ്ട്ര) ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.
സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് സ. കെ ഹേമലതയാണ് ഉദ്‌ഘാടനം ചെയ്‌തത്. സിഐടിയു ദേശീയ സെക്രട്ടറി സ. എആർ സിന്ധു, സ. സുരേഖ, സ. മധുമിത എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ ആരോഗ്യ മിഷൻ കേന്ദ്രത്തിന്റെ സ്ഥിരം പദ്ധതിയാക്കുക, 26,000 രൂപ മിനിമം വേതനം, കുറഞ്ഞത് പതിനായിരം രൂപ പെൻഷൻ അടക്കം എല്ലാ സാമൂഹികസുരക്ഷാ പദ്ധതികളുടെയും ആനുകൂല്യം തുടങ്ങി 18 ആവശ്യം മുൻനിർത്തി ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനും, ഒക്‌ടോബർ 19ന് ഡൽഹിയിൽ കൺവൻഷൻ നടത്തുവാനും, ആശാ പ്രവർത്തകരോടുള്ള അവഗണനയ്‌ക്കെതിരായി ഡിസംബർ 10ന് അഖിലേന്ത്യാ പ്രതിഷേധം സംഘടിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.