ഇന്ത്യൻ സാമ്പത്തിക തളർച്ച 23.9%
ഇന്ത്യൻ സാമ്പത്തിക തളർച്ച 23.9%
ഇന്ത്യൻ സാമ്പത്തിക തളർച്ച 23.9%
കോവിഡ് 19 പ്രത്യാഘാതത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-മെയ്-ജൂൺ) 23.9% ഇടിവ് രേഖപ്പെടുത്തി.കാർഷിക മേഖല ഒഴികെ മറ്റെല്ലാ രംഗവും വലിയ തളർച്ചയാണ് നേരിട്ടത്.നേരത്തെ പ്രവചിച്ചതിലും വലിയ തകർച്ചയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്.1996ൽ മൂന്ന് മാസ ജിഡിപി കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇത്ര വലിയ ഇടിവ് രേഖപ്പെടുത്തുന്നത്.
വ്യവസായ മേഖല - 39.3%, നിർമ്മാണം - 50.3%,ഖനനം - 23.3%, വൈദ്യുതി,ഗ്യാസ് മേഖല - 7%, സേവന മേഖല - 5.3% എന്നീ നിരക്കിലാണ് ഇടിവുണ്ടായത്.കാർഷിക മേഖല മാത്രം 3.4 % വളർച്ച നേടി.
വ്യവസായ മേഖല - 39.3%, നിർമ്മാണം - 50.3%,ഖനനം - 23.3%, വൈദ്യുതി,ഗ്യാസ് മേഖല - 7%, സേവന മേഖല - 5.3% എന്നീ നിരക്കിലാണ് ഇടിവുണ്ടായത്.കാർഷിക മേഖല മാത്രം 3.4 % വളർച്ച നേടി. രാജ്യത്തെ സമ്പദ് വ്യവസ്ഥ 2020 - 21 സാമ്പത്തിക വർഷം മൊത്തത്തിൽ 10.9% എങ്കിലും ഇടിയുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം പറയുന്നത്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച 2016 നവംബർ മാസത്തെ നോട്ട് പിൻവലിക്കലിലൂടെ രൂക്ഷമായി തുടങ്ങിയതാണ്.പിന്നീട് നടപ്പാക്കിയ ജിഎസ്ടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.കുത്തകകളെ നികുതി വെട്ടിക്കുറിച്ചും, കടം എഴുതിതള്ളിയും സഹായിച്ചപ്പോൾ സാധാരണക്കാരുടെയും തൊഴിലാളികളുടെയും വരുമാനം ഉയർത്താൻ മോഡി സർക്കാർ ഒന്നും ചെയ്തില്ല.മാത്രമല്ല ഉള്ള തൊഴിലുകൾ ഇല്ലാതാക്കുകയും ചെയ്തു.ഇതിന്റെയെല്ലാം പ്രത്യാഘാതത്തിൽ ഉപഭോഗം കുത്തനെ ഇടിഞ്ഞു. ഒരു തയ്യാറെടുപ്പുമില്ലാതെ പൊടുന്നനെ അശാസ്ത്രീയമായി നടപ്പാക്കിയ ലോക്ക്ഡൗൺ കൂടിയായപ്പോൾ ഇന്ത്യൻ സമ്പദ് ഘടന കൂപ്പുകുത്തി.മറ്റു പല രാജ്യങ്ങളും നേരിടാത്ത തരത്തിലുള്ള വലിയ സമ്പദ് തകർച്ചയാണ് ഇന്ത്യ നേരിടുന്നത്.കോവിഡ് 19 വ്യാപനം ഇപ്പോഴും അതിരൂക്ഷമായി തുടരുകയുമാണ്.