ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഈ വർഷം ലോക ഭൗമ ദിനത്തിന്റെ 50ആം വാർഷികം

ഈ വർഷം ലോക ഭൗമ ദിനത്തിന്റെ 50ആം വാർഷികം

ഈ വർഷം ലോക ഭൗമ ദിനത്തിന്റെ 50ആം വാർഷികം.

ഈ വർഷം ലോക ഭൗമ ദിനത്തിന്റെ 50ആം വാർഷികം.

കാലാവസ്ഥ വ്യതിയാനം മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഒരു വിഷയമായി ഇന്ന് മാറികഴിഞ്ഞു.അനേകം ജീവജാലങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു.കോവിഡ്‌ 19 പോലുള്ള സൂക്ഷ്‌മ ജീവികൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.ഉയർന്നു കൊണ്ടിരിക്കുന്ന സമുദ്ര ജലനിരപ്പും,ആവർത്തിച്ച് വന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കങ്ങളും പല പ്രദേശത്തും പടർന്നുപിടിക്കുന്ന കാട്ടുതീയും കാലാവസ്ഥ വ്യതിയാനത്തിന്റെ ചില സൂചനകൾ മാത്രമാണ്.എന്നാൽ കമ്പോളത്തിനും ലാഭത്തിനും മാത്രം മുൻഗണന നൽകുന്ന മുതലാളിത്തത്തിന് ഭൂഗോളവും മനുഷ്യരുൾപ്പെടെയുള്ള അതിലെ ജീവജാലങ്ങൾ നേരിടുന്ന അതീവ ഗുരുതരമായ ഈ പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയില്ലയെന്ന് അധികമധികം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.മുതലാളിത്തം ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂ.കോവിഡ്‌ 19 മഹാമാരിയെ നേരിടുന്നതിലും മുതലാളിത്തം അമ്പേ പരാജയപ്പെട്ടുവെന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നു.കോവിഡ്‌ 19 ലോകമാകെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ വർഷത്തെ ഭൗമദിനം മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനമെന്ന വൻ വെല്ലുവിളിയെ പുതിയ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഒരു സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ പോരാട്ടത്തിന് കരുത്തേക്കാം.