എട്ട് മണിക്കൂർ ജോലി ഐ.എൽ.ഒ അംഗീകരിച്ചതിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയിൽ അത് ലംഘിക്കപ്പെടുന്നു.
എട്ട് മണിക്കൂർ ജോലി ഐ.എൽ.ഒ അംഗീകരിച്ചതിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയിൽ അത് ലംഘിക്കപ്പെടുന്നു.വാഷിംഗ്ടണിൽ ഒക്രോബർ - നവംബർ 1919ൽ കൂടിയ ലേബർ കോൺഫറൻസിന്റെ ഒന്നാമത്തെ സെക്ഷനിലാണ് ഒരു ദിവസം 8 മണിക്കൂർ ജോലി,ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന തത്വം അംഗീകരിക്കപ്പെടുന്നത്.
എട്ട് മണിക്കൂർ ജോലി ഐ.എൽ.ഒ അംഗീകരിച്ചതിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയിൽ അത് ലംഘിക്കപ്പെടുന്നു.വാഷിംഗ്ടണിൽ ഒക്രോബർ - നവംബർ 1919ൽ കൂടിയ ലേബർ കോൺഫറൻസിന്റെ ഒന്നാമത്തെ സെക്ഷനിലാണ് ഒരു ദിവസം 8 മണിക്കൂർ ജോലി,ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന തത്വം അംഗീകരിക്കപ്പെടുന്നത്.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ രൂപീകൃതമാവുന്നത് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ട്രീറ്റി ഓഫ് വേഴ്സയൽസിലാണ്.
ഒന്നാം ലോക മഹായുദ്ധവും സ്പാനിഷ് ഫ്ലൂ മഹാമാരിയും വലിയ തൊഴിൽ നഷ്ടവും തൊഴിലാളികൾക്ക് വലിയ രീതിയിലുള്ള ദുരിതവും സൃഷ്ടിച്ച കാലമായിരുന്നു 1918-19 കാലം.
1917ൽ ആണ് റഷ്യൻ വിപ്ലവം.വലിയ ദുരിതവും,റഷ്യൻ വിപ്ലവത്തിൽ നിന്നും ഉൾക്കൊണ്ട ഊർജ്ജവും ലോകമാകെയുള്ള തൊഴിലാളികളുടെ സമര വീര്യം ഉണർത്തി.ലോകത്താകെ തൊഴിലാളി സമരങ്ങൾ അലയടിച്ചു.1914ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ 8 മണിക്കൂർ ജോലി എന്ന ഡിമാന്റ് അന്തർദേശീയ തൊഴിലാളി പ്രസ്ഥാനം നിരന്തരമായി ഉയർത്തിവരികയായിരുന്നു.ഈ സാഹചര്യത്തിൽ വേഴ്സയൽസ് ട്രീറ്റിയുടെ ആർട്ടിക്കിൾ 427ൽ വരുന്ന ഐ.എൽ.ഒ യെ കുറിച്ച് പരാമർശിക്കുന്നിടത്ത് ദിവസം 8 മണിക്കൂർ ജോലി,ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന തത്വം ഉൾപ്പെടുത്തുകയും, പ്രധാനപ്പെട്ട ഒരു അടിയന്തര വിഷയമാണെന്ന് പറയുകയും ചെയ്തു.
ഐ.എൽ.സി 1919ൽ 8 മണിക്കൂർ ജോലി അംഗീകരിക്കുന്നതിന് അഞ്ച് വർഷം മുൻപ് 8 മണിക്കൂർ ജോലി എന്ന ഡിമാന്റ് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല ,നടപ്പാക്കാൻ കഴിയാത്ത ഒന്നാണ് എന്ന് പറഞ്ഞ് തള്ളികളഞ്ഞതാണ്.എന്നാൽ അന്തർദേശീയ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മർദ്ദത്താൽ ഇത് അംഗീകരിപ്പിക്കാൻ കഴിഞ്ഞത് ഒരു വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
നാല് രാജ്യങ്ങൾ ക്യൂബ(1909),പനാമ(1914),ഉറുഗ്വേ(1915),യുക്കാഡോർ(1916) എന്നീ രാജ്യങ്ങൾ 1919 ന് മുൻപ് തന്നെ 8 മണിക്കൂർ ജോലി എന്ന തത്വം അംഗീകരിച്ചിരിക്കുന്നു.ഐ.എൽ.ഒ അതിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയ ജനീവയിൽ 2019 നവംബർ 14ന് 8 മണിക്കൂർ ജോലി എന്ന തത്വം അംഗീകരിച്ച ഒന്നാം കൺവൻഷന്റെ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി.സപ്നാനിഷ് ഫ്ലൂ പോലൊരു മഹാമാരി ലോകമാകെ പടർന്നു പിടിക്കുന്ന അതെ കാലത്ത് ഐ.എൽ.ഒ 8 മണിക്കൂർ ജോലി തത്വം അംഗീകരിച്ചതിന്റെ നൂറാം വാർഷികം ആഘോഷിച്ച് മാസങ്ങൾ കഴിയുന്നതിന് മുൻപാണ് ഇന്ത്യയിൽ പല സംസ്ഥാനങ്ങളും ഇത് ലംഘിച്ച് തൊഴിലാളി നിയമങ്ങൾ പരിഷ്കരിക്കുന്നത്.അതിനെതിരെ സിഐടിയുവും ,
ഇതര ട്രേഡ് യൂണിയനുകളും പ്രതിഷേധമുയർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.