കിസാൻ പരേഡിൽ സിഐടിയു ദേശീയ നേതാക്കളും
ഡൽഹിയിൽ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്.
ഡൽഹിയിൽ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്.
കിസാൻ പരേഡ് കടന്നുപോകുന്ന തിക്രി - ഡൽഹി സമര കേന്ദ്രത്തിൽ സിഐടിയു ദേശിയ ജനറൽ സെക്രട്ടറി സ. തപൻ സെൻ, ദേശീയ പ്രസിഡന്റ് സ. ഹേമലത, ദേശീയ സെക്രട്ടറി സ. എആർ സിന്ധു തുടങ്ങിയ നേതാക്കൾ പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.