കേന്ദ്രസർക്കാരിനെ സ്വന്തം കടമകൾ ഓർമ്മിപ്പിക്കാൻ നാളെ രാജ്യത്തെ കോവിഡ് പ്രതിരോധത്തിലുള്ള മുന്നണി പ്രവർത്തകർ നാളെ വ്യാഴാഴ്ച അവകാശ ദിനമായി ആചരിക്കും.
കേന്ദ്രസർക്കാരിനെ സ്വന്തം കടമകൾ ഓർമ്മിപ്പിക്കാൻ നാളെ രാജ്യത്തെ കോവിഡ് പ്രതിരോധത്തിലുള്ള മുന്നണി പ്രവർത്തകർ നാളെ വ്യാഴാഴ്ച അവകാശ ദിനമായി ആചരിക്കും.കോവിഡ് പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർ രോഗികളായി മരിക്കുമ്പോൾ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്.സർക്കാർ കണക്ക് പ്രകാരം ഇതുവരെ…
കേന്ദ്രസർക്കാരിനെ സ്വന്തം കടമകൾ ഓർമ്മിപ്പിക്കാൻ നാളെ രാജ്യത്തെ കോവിഡ് പ്രതിരോധത്തിലുള്ള മുന്നണി പ്രവർത്തകർ നാളെ വ്യാഴാഴ്ച അവകാശ ദിനമായി ആചരിക്കും.കോവിഡ് പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർ രോഗികളായി മരിക്കുമ്പോൾ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്.സർക്കാർ കണക്ക് പ്രകാരം ഇതുവരെ 548 ആരോഗ്യപ്രവർത്തകർ രാജ്യത്ത് രോഗികളായി.സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് ഇതിന് കാരണം.പാത്രങ്ങൾ കൂട്ടിമുട്ടിച്ചോ ,പുഷ്പവൃഷ്ടി നടത്തിയോ,കൈ കൊട്ടിയതുകൊണ്ടോ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന മുന്നണി പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനാകില്ല.ബാഡ്ജ് ധരിച്ച് ജോലി ചെയ്തും ,ജില്ലാ അധികൃതർക്ക് നിവേദനങ്ങൾ നൽകിയും എല്ലാ മുന്നണി പ്രവർത്തകരും അവകാശ ദിനത്തിൽ പങ്കെടുക്കണം,മറ്റു മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും അവകാശ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ.തപൻസെൻ അഭ്യർത്ഥിച്ചു.
സിഐടിയു മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ -
1. കോവിഡ് പ്രതിരോധത്തിനുള്ള എല്ലാവർക്കും സൗജന്യ പരിശോധന ഉറപ്പാക്കണം.
2. പിഎം കെയർസ് ഫണ്ടിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉപകരണം ലഭ്യമാക്കണം.
3. ജോലിക്കിടയിൽ മരണം മരണമടഞ്ഞവർ ഉൾപ്പെടെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും 50 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ലഭ്യമാക്കണം.
4. പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണം
5. കോവിഡ് ഡ്യൂട്ടിയിലുള്ള എല്ലാ താൽക്കാലിക ജീവനക്കാർക്കും 25000 രൂപ സഹായം അനുവദിക്കണം.
6. ജോലിക്കിടയിൽ രോഗബാധിതരായ എല്ലാവർക്കും അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകണം.
7. ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണം
8. ജിഡിപിയുടെ 5% ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുക
കൂടാതെ എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷണം,സാമ്പത്തിക സഹായം, സുരക്ഷിതമായ യാത്ര എന്നിവ ഉറപ്പുവരുത്തുവാനും,
തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന ഓഡറുകൾ പിൻവലിക്കുവാനും ,തൊഴിൽ സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറിലേക്ക് വർദ്ധിപ്പിക്കാതിരിക്കുകയും ചെയ്യുക.