കൊച്ചിൻ റിഫൈനറി പണിമുടക്കം വിജയിപ്പിക്കുക - സിഐടിയു
കൊച്ചിൻ റിഫൈനറി പണിമുടക്കം വിജയിപ്പിക്കുക - സിഐടിയു
കൊച്ചിൻ റിഫൈനറി പണിമുടക്കം വിജയിപ്പിക്കുക - സിഐടിയു
ബി.പി.സി.എൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നതിനെതിരെ 2020 സെപ്റ്റംബർ 7, 8 തീയതികളിൽ പണിമുടക്ക് സമരം നടത്തുന്നു. കമ്പനിയിലെ ഭൂരിപക്ഷം ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകൾ ഒന്നിച്ചാണ് പണിമുടക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വകാര്യവൽക്കരണ നീക്കമാണ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം താമസിപ്പിക്കാൻ കാരണം.
മുംബൈ റിഫൈനറിയിൽ 2017 ജനുവരി മുതലും, കൊച്ചിൻ റിഫൈനറിയിൽ 2018 ആഗസ്റ്റ് മുതലും, മാർക്കറ്റിംഗ് ജീവനക്കാരുടേത് 2018 ജൂൺ മുതലുമാണ് കുടിശ്ശികയാത്. മാനേജ്മെൻ്റ് ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച നിർത്തിവെക്കുകയും, മാനേജ്മെൻ്റിൻ്റെ നിർദ്ദേശം അംഗീകരിക്കണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തിരിക്കുകയാണ്. അന്ത്യശാസനം സ്വീകരിച്ചില്ലെങ്കിൽ മാനേജ്മെൻ്റിൻ്റെ ഓഫറുകളെല്ലാം പിൻവലിക്കുമെന്നാണ് ഭീഷണി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച ഗൈഡ് ലൈനുകൾ മാനേജ്മെൻ്റ് പാലിക്കുന്നില്ല. 5000 കോടിയിൽപരം രൂപ വാർഷിക ലാഭം നേടുന്ന
'മഹാരത്ന' പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ബി.പി.സി.എൽ. ഈ സാഹചര്യത്തിൽ ശമ്പളം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്.
ബി.പി.സി.എൽ ജീവനക്കാരുടെ സമരത്തിന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പിന്തുണ പ്രഖ്യാപിക്കുന്നു. കൊച്ചിൻ റിഫൈനറിയിലെ പണിമുടക്ക് വിജയിപ്പിക്കാനും, ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എല്ലാ തൊഴിലാളികളോടും അഭ്യർത്ഥിക്കുന്നു.
എളമരം കരീം
ജനറൽ സെക്രട്ടറി