ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കോവിഡ് കാലത്ത് എന്ത് ചെയ്യരുത് എന്നതിന്റെ മാതൃകയാണ് ഇന്ത്യ - ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്

കോവിഡ് കാലത്ത് എന്ത് ചെയ്യരുത് എന്നതിന്റെ മാതൃകയാണ് ഇന്ത്യ - ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്

കോവിഡ് കാലത്ത് എന്ത് ചെയ്യരുത് എന്നതിന്റെ മാതൃകയാണ് ഇന്ത്യ - ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്

കോവിഡ് കാലത്ത് എന്ത് ചെയ്യരുത് എന്നതിന്റെ മാതൃകയാണ് ഇന്ത്യ - ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്

കോവിഡ് കാലത്ത് എന്ത് ചെയ്യരുത് എന്നതിന്റെ പോസ്റ്റർ ചൈൽഡ് (Poster Child - മാതൃക) ആണ് ഇന്ത്യ എന്ന് ജോസഫ് സ്റ്റിഗ്ലിറ്റ്സ് FICCI (Federation of Indian Chambers of Commerce & Industry) ഒക്ടോബർ 5ന് നടത്തിയ ഒരു ഓൺലൈൻ ചർച്ചയിൽ പറഞ്ഞു.

മഹാമാരിയെ ഇന്ത്യ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തത്. നല്ല ആലോചനയില്ലാതെ പെട്ടെന്ന് നടപ്പാക്കിയ ലോക്ക്ഡൗൺ വിപരീത ഫലമാണ് സൃഷ്ടിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ, പ്രത്യേകിച്ച് തൊഴിലാളികൾ അവരുടെ ജോലി സ്ഥലങ്ങളിൽ നിന്നും, വാസ സ്ഥലങ്ങളിൽ നിന്നും സ്വന്തം നാടുകളിലേക്ക് കുടിയേറാൻ നിർബന്ധിതരായി. ഇതുമൂലം ലോക്ക്ഡൗൺ തന്നെ അർത്ഥമില്ലാതാവുകയും രോഗം പടരാൻ കാരണമാവുകയും ചെയ്തു. മഹാമാരിയെ കൈകാര്യം ചെയ്യാൻ ശരിയായ രീതിയിൽ പണം ചെലവഴിക്കണം. അത് ഗുണം ചെയ്യും.ഇന്ത്യ അത് ചെയ്യുന്നില്ല.ദുരിതത്തിലായവരെ സഹായിക്കുവാൻ പദ്ധതികൾ ഉണ്ടാവണം. അതിന് ഐഎംഎഫിന്റെ എസ്ഡിആർ വഴിയും മറ്റും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിലെ ധനാഢ്യരിൽ നിന്നും കൂടുതൽ നികുതി പിരിച്ച് കണ്ടെത്തണം.ഇന്ത്യയിൽ അനേകം ബില്ലനേഴ്സ് ( ശത കോടീശ്വരന്മാർ ) ഉണ്ടല്ലോ, അവരിൽ നിന്നും കൂടുതൽ പണം കണ്ടെത്തുന്നത് സാമ്പത്തിക രംഗത്തിനും നല്ലതാണ്.കമ്പോളത്തിൽ ആവശ്യവും വ്യാപാരവും വർധിപ്പിക്കാൻ അത് സഹായിക്കും.

‌

ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരികൾ ഭരിക്കുന്ന രാജ്യങ്ങൾ മഹാമാരിയെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതായി ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു. അമേരിക്കയിലെ ട്രംപ് ഭരണം, ബ്രസീലിലെ ബോൾസനാരോ, ഇന്ത്യയിലെ മോഡി ഭരണംവുമെല്ലാം മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു. എന്നാൽ കൂടുതൽ ജനാധിപത്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ന്യൂസിലാന്റ്, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങൾ കോവിഡിനെ നല്ല രീതിയിൽ കൈകാര്യം ചെയ്തു.

സ്റ്റിഗ്ലിറ്റ്സിന്റെ അഭിപ്രായത്തിൽ ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികൾ സമൂഹത്തെ ഭിന്നിപ്പിക്കുന്നതു കൊണ്ടും, തങ്ങളുടെ പരാജയം സ്വയം ഏറ്റെടുക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതുകൊണ്ടുമാണ് കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടത്. ഉദാഹരണത്തിന് ട്രംപ് അമേരിക്കയിലെ വൈറസ് വ്യാപനത്തിന് ചൈനയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഡബ്ല്യൂ.എച്ച്.ഒയ്ക്കുള്ള ഫണ്ടിങ് വരെ ട്രംപ് ഈ കാരണം പറഞ്ഞ് നിർത്തലാക്കി. നരേന്ദ്ര മോഡി അതേപോലെ തന്നെ ഒരു മതത്തെ മറ്റൊരു മതത്തിന് എതിരായി തിരിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മതപരമായ വിഭജനം ഇന്ത്യ പൂർണ്ണമായി കൈവെടിയണം. കോവിഡ്‌ 19 തെളിയിച്ചത് മതപരമായ ഐക്യം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയിൽ തുടരേണ്ടത് എന്നാണ്. ഇന്ത്യയുടെ സാമ്പത്തിക വിജയത്തിന്റെ മൂലക്കല്ല് തന്നെ സഹിഷ്ണുതയാണെന്ന് ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു.

വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് FICCI ചർച്ചയിൽ സ്റ്റിഗ്ലിറ്റ്സ് നടത്തിയത്.