ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കോവിഡ്‌ - 19 പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ തന്നെയോ ?

കോവിഡ്‌ - 19 പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ തന്നെയോ ?

കോവിഡ്‌ - 19 പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ തന്നെയോ ?

കോവിഡ്‌ - 19 പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ തന്നെയോ ?

അമേരിക്കയിലെ കാലിഫോർണിയയിൽ ഫെബ്രുവരി ആറാം തിയ്യതി പട്രീഷ്യ ഡൗഡ് എന്ന 57 വയസുകാരി മരണമടഞ്ഞത് കൊറോണ വൈറസ് മൂലമാണെന്ന് ഇപ്പോൾ തെളിഞ്ഞതായി ഏപ്രിൽ 22ന് തോമസ് ഫ്‌യൂലറും മാറ്റ് 3 പേരും ന്യൂയോർക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞു.

[https://www.nytimes.com/2020/04/22/us/santa-clara-county-coronavirus-death.html?campaign_id=2&emc=edit_th_200423&instance_id=17847&nl=todaysheadlines®i_id=67067564&segment_id=25786&user_id=a6e344a68768100b98b1b63955056d1f]

ഡൗഡ് സിലിക്കൺവാലിയിലെ കമ്പനിയിൽ ഒരു ഓഡിറ്ററായിരുന്നു.അവർക്ക് ഫ്ലൂവിന്റെ ലക്ഷണങ്ങൾ കാണുകയും പെട്ടെന്ന് തന്നെ വീട്ടിൽ വച്ച് മരണമടയുകയും ചെയ്തു.ഫെബ്രുവരി 6ന് മുൻപ് തന്നെ കൊറോണ അമേരിക്കയിൽ പടർന്നിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിലൂടെ പുറത്തു വന്നത്.കാലിഫോണിയയിലെ ബേ പ്രദേശത്ത് ജനുവരിയിൽ തന്നെ കൊറോണ വൈറസ് പടർന്നിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.എത്രകാലമായി അമേരിക്കയിൽ വൈറസ് വ്യാപനം തുടങ്ങിയിട്ട് എന്ന് കൃത്യമായി വ്യക്തതയില്ലാത്ത സ്ഥിതിയാണ്.ശ്രീമതി പട്രീഷ്യ ഡൗഡ് സമീപ കാലത്തൊന്നും അമേരിക്കയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടില്ല.എന്നിട്ടും ഔദ്യോദികമായി അമേരിക്കയിൽ രേഖപ്പെടുത്തപ്പെട്ട കൊറോണ കേസിന് 20 ദിവസം മുൻപ് ഡൗഡ് മരണമടഞ്ഞു.ഫെബ്രുവരി 17ന്റെ ഒരു മരണവും കൊറോണ മൂലമാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്.ഈ സംഭവങ്ങൾ മഞ്ഞു കട്ടയുടെ ഒരു അറ്റം മാത്രമാണ് വെളിവാക്കുന്നതെന്നു സാന്റാ ക്ലാര മെഡിക്കൽ ഓഫീസർ ഡോ : സാറാ കോഡി പറഞ്ഞു.ഡിസംബറിലെ ചില മരണങ്ങളും ഇപ്പോൾ പരിശോധനാ വിഷയമായിക്കൊണ്ടിരിക്കുകയാണ്.ഡിസംബർ അവസാന വാരമാണ് ചൈനയിലെ വുഹാനിൽ ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈന പെട്ടന്ന് തന്നെ ഈ വിവരം ലോകാരോഗ്യ സംഘടനയെ അറിയിക്കുകയും ചെയ്തു.എന്നാൽ അമേരിക്കയിൽ നിന്നും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവിടെ എപ്പോൾ കൊറോണ പൊട്ടിപുറപ്പെട്ടു എന്ന് അവർക്ക് തന്നെ വ്യക്തതയില്ല എന്നാണ്. ട്രമ്പിന്റെയും അമേരിക്കൻ ഭരണകൂടത്തിന്റെയും ഈ വിഷയത്തോടുള്ള നിഷേധാത്മകവും അശാസ്ത്രീയവുമായ സമീപനമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.കൊറോണ ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ തന്നെയോ എന്നും സംശയിക്കാവുന്ന സാഹചര്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.ട്രംപ് ഇന്നലെ പറഞ്ഞത് ലൈസോൾ,ഡെറ്റോൾ പോലുള്ള അനുനാശിനികൾ ശരീരത്തിൽ ഇഞ്ചക്റ്റ് ചെയ്‌താൽ കൊറോണ സുഖപ്പെടാൻ സാധ്യതയുണ്ടെന്നാണ്.

നമ്മുടെ സംഘപരിവാറുകാരേക്കാൾ കഷ്ടമാണ് ട്രംപിന്റെ കാര്യം.

(https://www.bbc.com/news/world-us-canada-52407177)