ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കോവിഡ്‌ 19 പ്രതിസന്ധിയുടെ ഫലമായി ഭക്ഷ്യക്ഷാമം ഉണ്ടാവാം - യുണൈറ്റഡ് നാഷൺസ്

കോവിഡ്‌ 19 പ്രതിസന്ധിയുടെ ഫലമായി ഭക്ഷ്യക്ഷാമം ഉണ്ടാവാം - യുണൈറ്റഡ് നാഷൺസ്

കോവിഡ്‌ 19 പ്രതിസന്ധിയുടെ ഫലമായി വികസ്വര രാജ്യങ്ങളിൽ , പ്രത്യേകിച്ച് ദുർബലമായ രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് യുണൈറ്റഡ് നാഷൺസിന്റെ അനുമാനം.

കോവിഡ്‌ 19 പ്രതിസന്ധിയുടെ ഫലമായി വികസ്വര രാജ്യങ്ങളിൽ , പ്രത്യേകിച്ച് ദുർബലമായ രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് യുണൈറ്റഡ് നാഷൺസിന്റെ അനുമാനം.

യാത്ര വിലക്കുകളും ചരക്കു നീക്കത്തിലെ തടസ്സങ്ങളും മൂലം ആഫ്രിക്കയിലും മറ്റും പട്ടിണി പടർന്നു പിടിക്കാം.2007- 2008 കാലത്തുണ്ടായതു പോലുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും അതിന്റെ ഫലമായി സംഘർഷങ്ങളും പൊട്ടിപ്പുറപ്പെടാം.കോവിഡ്‌ 19ന് മുൻപ് തന്നെ പട്ടിണിയിലായിരുന്നവരും,പട്ടിണിയുടെ വക്കത്തെത്തി നിന്നവരും വളരെ അധികമുണ്ടായിരുന്നു.അവരാകെ കൊടും പട്ടിണിയിലാവും.പുതിയതായി കുറെയേറെപ്പേർ ഈ സങ്കടത്തിലേക്ക് വരികയും ചെയ്യും.ഭക്ഷ്യക്ഷാമം തുടങ്ങിയാൽ അത് ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങി നിൽക്കാനാവുമെന്നു കരുതാനാവില്ല എന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) ആവശ്യ വിഭാഗം ഡയറക്ടർ ഡൊമനിക് ബുർജിയർ പറഞ്ഞു.ഭക്ഷ്യ വസ്തുക്കളുടെ കുറവിന്റെ സൂചന കണ്ടാൽ പല രാജ്യങ്ങളും കയറ്റുമതി നിരോധിക്കും.

അത് ലോകമാകെ ഭക്ഷ്യ വസ്തുക്കളുടെ വില ഉയരാൻ കാരണമാകും.അന്തർദേശീയ ഭക്ഷ്യ കുത്തകകളായ യൂണിലിവർ,നെസ്ലെ,പെപ്സിക്കോ തുടങ്ങിയവരും കോവിഡ്‌ മൂലം ലോകത്തെ ദാരിദ്ര്യം ഇന്നത്തെ നിലയിൽ നിന്നും ഇരട്ടിയാവുമെന്നു പറഞ്ഞു.അനേകം സാമ്പത്തിക ശാസ്ത്രജ്ഞരും മുൻ രാഷ്ട്രീയ നേതാക്കളും ജി-20 രാഷ്ട്രങ്ങളോട് ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ലോകമാകെ ഇപ്പോൾ വിളവെടുപ്പിന്റെ കാലമാണ്.തൊഴിലാളികളുടെ കുറവും ചരക്കു നീക്കത്തിലെ പ്രശ്നങ്ങളും സംഭരണത്തിലെ ബുദ്ധിമുട്ടും മൂലം വിളവെടുപ്പും സംഭരണവും വേണ്ട രീതിയിൽ നടക്കുന്നില്ല.ഇത് മൂലം കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.വളത്തിന്റെയും കീടാനാശിനിയുടെയും ഉത്പാദനം ഇപ്പോൾ വേണ്ട രീതിയിൽ നടക്കുന്നില്ല.

വരുന്ന കൃഷിയിറക്ക് സീസണിൽ കർഷകർക്ക് കൃഷിയിറക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ട്.കർഷകർക്ക് വേണ്ടത്ര ധനശേഷി ഇല്ലാത്തതും, വായ്‌പ്പ ലഭിക്കാത്തതും വിത്തിന്റെയും കീടനാശിനിയുടെയും ലഭ്യതക്കുറവും വിലക്കയറ്റവും കൃഷിയിറക്കുന്നതിനെ ബാധിക്കും.ഇത്തരത്തിൽ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് ലോകമാകെ ഉരുത്തിരിഞ്ഞു വരുന്നത്.സ്വാഭാവികമായി ഭക്ഷ്യക്ഷാമത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഈ സ്ഥിതിയിൽ കേരള സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ കാർഷിക നയം അതിപ്രധാനമാണ്.