കോവിഡ് 19 മഹാമന്ദ്യത്തിന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ച - ഐഎംഎഫ്
കോവിഡ് 19 മഹാമന്ദ്യത്തിന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ച - ഐഎംഎഫ്.
കോവിഡ് 19 മഹാമന്ദ്യത്തിന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ച - ഐഎംഎഫ്.
ഏപ്രിൽ 14ആം തിയ്യതി ഐഎംഎഫ് അവരുടെ വേൾഡ് എക്കണോമിക് ഔട്ട്ലുക്ക് (World Economic Outlook) പ്രസിദ്ധീകരിച്ചു.കഴിഞ്ഞ 3 മാസം കൊണ്ട് ലോകം മുഴുവൻ നാടകീയമായി മാറിയെന്ന് ഐഎംഎഫ് പറഞ്ഞു.അസാധാരണമായി അത്യാപത്തിൽ ലോകമാകെ അനേകം മനുഷ്യ ജീവനുകൾ നഷ്ടമായി.മഹാമാരിയിൽ നിന്നും രക്ഷനേടാൻ സാമൂഹിക അകലം പാലിക്കൽ, ക്വാറന്റൈൻ തുടങ്ങിയ നടപടികൾ എടുത്തുവരികയാണ്.അതോടൊപ്പം ലോകമാകെ വലിയ ലോക്ക്ഡൗണും നടപ്പാക്കിയിരിക്കുകയാണ്.ഒരു കാലത്തും ഉണ്ടാവാത്ത രീതിയിൽ എല്ലാ പ്രവർത്തനങ്ങളും തകർന്നിരിക്കുകയാണ്.ഇത് മറ്റൊരു പ്രതിസന്ധിയും പോലെയല്ല,ഇതിന്റെ ഫലമായി ഇപ്പോഴത്തെ അനുമാനം അനുസരിച്ച് 2020ൽ ആഗോള സാമ്പത്തിക വളർച്ച -3 % ശതമാനയിരിക്കും.2020 ജനുവരിയിൽ കണക്കാക്കിയതിനേക്കാൾ 6.3% കുറവ്.ഇത് 1930കളിലെ മഹാ മാന്ദ്യത്തിന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ്.2008ലെ സാമ്പത്തിക തകർച്ചയെക്കാൾ വളരെ വലിയ തകർച്ച.
2020ന്റെ രണ്ടാം സാമ്പത്തിക പാദത്തിൽ(ഏപ്രിൽ-ജൂൺ) മഹാമാരി കെട്ടടങ്ങുകയും സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചു വരികയും വലിയ തോതിൽ തൊഴിലില്ലായ്മ ഉണ്ടാവാതിരിക്കുകയും ചെയ്താൽ 2021ൽ ആഗോള സാമ്പത്തിക വളർച്ച 5.8% ആകാമെന്ന് ഐ.എം.എഫ് പ്രതീക്ഷിക്കുന്നു.മഹാമാരി മൂലം ആഗോള ജി.ഡി.പിയിൽ (മൊത്തം ആഭ്യന്തര ഉത്പാദനം) ഉണ്ടാവുന്ന നഷ്ടം 9 ലക്ഷം ട്രില്യൺ ഡോളറിന്റേതായിരിക്കും.ജർമ്മനിയുടെയും ജപ്പാന്റെയും മൊത്തം സമ്പദ്വ്യവസ്ഥയ്ക്ക് സമാനമായ നഷ്ടം.ഈ തളർച്ചയിൽ നിന്നും ഒരു രാജ്യത്തിനും മോചനമില്ല.എല്ലാ രാജ്യങ്ങളും കടുത്ത മാന്ദ്യത്തിലാണ്. വികസിത രാജ്യങ്ങളിൽ മൊത്തം ജിഡിപിയിലെ ഇടിവ് -6.1%,അമേരിക്കയുടെ മാത്രം -5.9%, യൂറോ പ്രദേശങ്ങളുടേത് -7.5%,ജർമ്മനിയുടേത് -7%,ഫ്രാൻസ് -7.2%, എന്നിങ്ങനെയായിരിക്കും.ചൈനയുടെ വളർച്ച 1.2%,ഇന്ത്യയുടെ വളർച്ച 1.9% എന്നിങ്ങനെ ആയി ചുരുങ്ങും.ഈ രൂപത്തിൽ വലിയ സാമ്പത്തിക തകർച്ചയാണ് ഐ.എം.എഫ് കാണുന്നത്.