കോവിഡ് 19 2.5 കോടി തൊഴിൽ അപ്രത്യക്ഷമാകും. - ഐ.എൽ.ഒ(മാർച്ച് 18)
കോവിഡ് 19 : 2.5 കോടി തൊഴിൽ അപ്രത്യക്ഷമാകും.- ഐ.എൽ.ഒ(മാർച്ച് 18)
കോവിഡ് 19 : 2.5 കോടി തൊഴിൽ അപ്രത്യക്ഷമാകും.- ഐ.എൽ.ഒ(മാർച്ച് 18)
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐ.എൽ.ഒ) നടത്തിയ ഒരു പ്രാഥമിക അനുമാനത്തിൽ കോവിഡ് -19 ന്റെ പ്രത്യഘാതത്തിൽ ഏകദേശം 2.5കോടി തൊഴിൽ അപ്രത്യക്ഷമാവും എന്ന് കണക്കാക്കുന്നു.കോവിഡിന്റെ പ്രത്യാഘാതം ദൂരവ്യാപകമാണ്.കോടിക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും,മുഴുവൻ സമയ തൊഴിലാളികൾ ഭാഗിക സമയ തൊഴിലാളികളാവും,അനേകം തൊഴിലാളികൾ കൊടിയ ദരിദ്രരാകും.സ്ഥിതിഗതി അതീവ ഗുരുതരമാണ്.രാജ്യങ്ങൾ തൊഴിലാളികളെ സംരക്ഷിക്കുവാൻ ഏകോപിതമായ സമീപനമെടുത്ത് പദ്ധതികൾ രൂപികരിക്കണമെന്നും ഐ.എൽ.ഒ അഭിപ്രായപ്പെട്ടു.
ലോകത്തെ കുത്തക കമ്പനികളും പ്രതിസന്ധിയിലാണ്.ഹോട്ടൽ ശൃഖല,വിമാന സർവീസുകൾ,മോട്ടോർ വാഹന കമ്പനികൾ എന്നിവയെല്ലാം കോവിഡ് -19 മൂലം വലിയ ബുദ്ധിമുട്ടിലാണ്.ഇവരെ സംരക്ഷിക്കുവാൻ സർക്കാരും കേന്ദ്ര ബാങ്കുകളും രംഗത്തുണ്ട് എന്നതാണ് പ്രത്യേകത.അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഒന്നര ട്രില്ല്യൺ(1 trillion=1 ലക്ഷം കോടി) ഇതിനായി കമ്പോളത്തിലേക്ക് പമ്പ് ചെയ്തു കഴിഞ്ഞു.
ഇവിടെയൊന്നും തൊഴിലാളികളെ സംരക്ഷിക്കുവാനുള്ള പദ്ധതികളെ കുറിച്ച് മിണ്ടാട്ടമില്ല എന്നതാണ് വൈരുദ്ധ്യം.