ചുമട്ട് തൊഴിലാളികളുടെ '' ആത്മാഭിമാന സദസ്സ് '' സംഘടിപ്പിച്ചു
കേരളത്തിന്റെ കരളുറപ്പായ ചുമട്ടുതൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുവാനും ചുമട്ട് തൊഴിലിനെ അധിക്ഷേപിക്കുവാനുമുള്ള നീക്കങ്ങൾക്കെതിരെ തൊഴിലും അഭിമാനവും സംരക്ഷിക്കുവാൻ എറണാകുളം മറൈൻ ഡ്രൈവിൽ ചുമട്ട് തൊഴിലാളികളുടെ '' ആത്മാഭിമാന സദസ്സ് '' സംഘടിപ്പിച്ചു.

ജോലിയുടെ കാഠിന്യത്തിന് അനുസരിച്ചുള്ള വേതനമോ മറ്റ് സൗകര്യമോ ചുമട്ട് തൊഴിലാളികൾക്ക് കിട്ടുന്നില്ല. എന്നിട്ടും അവരുടെ ജോലി ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കാനാകില്ല എന്ന് ആത്മാഭിമാന സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി പറഞ്ഞു. നീതിപീഠവും ചില മാധ്യമങ്ങളും നിജസ്ഥിതി മനസ്സിലാക്കാതെയാണ് പെരുമാറുന്നത്. കേസുകൾ പരിഗണിക്കുമ്പോൾ കോടതികൾക്ക് ഏതെങ്കിലും തൊഴിലാളി സംഘടനയോട് അഭിപ്രായം ചോദിക്കാമായിരുന്നു. അത് ഉണ്ടായില്ല. ചുമട്ട് തൊഴിലാളികളെ ഏകപക്ഷീയമായി അധിക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സ. എളമരം കരീം എംപി കൂട്ടിച്ചേർത്തു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായ സദസ്സിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി സ. കെ പി രാജേന്ദ്രൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ള, ദേശീയ കൗൺസിൽ അംഗം സ. സി എൻ മോഹനൻ, സംസ്ഥാന സെക്രട്ടറി സ. കെ എൻ ഗോപിനാഥ്, സിഐടിയു ജില്ലാ സെക്രട്ടറി സ. പി ആർ മുരളീധരൻ ഉൾപ്പെടെയുള്ള വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു.