ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ചൈന ലോകാരോഗ്യ സംഘടനയ്ക്ക് 30 മില്യൺ ഡോളർ സംഭാവന നൽകും.

ചൈന ലോകാരോഗ്യ സംഘടനയ്ക്ക് 30 മില്യൺ ഡോളർ സംഭാവന നൽകും.

ചൈന ലോകാരോഗ്യ സംഘടനയ്ക്ക് 30 മില്യൺ ഡോളർ സംഭാവന നൽകും.

ചൈന ലോകാരോഗ്യ സംഘടനയ്ക്ക് 30 മില്യൺ ഡോളർ സംഭാവന നൽകും.

കോവിഡ്‌ 19 പ്രവർത്തനങ്ങൾക്കായി നേരത്തെ നൽകിയ 20 മില്ല്യൺ ഡോളറിന് പുറമെ 30 മില്യൺ ഡോളർ കൂടി നൽകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് ഏപ്രിൽ 23ആം തിയ്യതി അറിയിച്ചു.വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് ഇത് പ്രധാനമായും നൽകുന്നത്.ഈ മഹാമാരിയുടെ അവസരത്തിൽ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് ഇതെന്നും ചൈനീസ് വക്താവ് പറഞ്ഞു.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറൽ ഗബ്രിയാസിസിനെതിരെ ഉന്നയിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയ്ക്ക് നൽകേണ്ട എല്ലാ സഹായങ്ങളും നിർത്തലാക്കി.ലോകാരോഗ്യ സംഘടന ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്‌ 19 വൈറസിനെ കൃത്യ സമയത്ത് കണ്ടെത്തി വേണ്ട നടപടി എടുത്തില്ല എന്നും,ചൈനയുമായി ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത് എന്നുമാണ് ആരോപണം.എന്നാൽ ഫെബ്രുവരി ആദ്യം കാലിഫോർണിയയിൽ മരണമടഞ്ഞ ഒരു സ്ത്രീ കോവിഡ്‌ മൂലമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.കോവിഡ്‌ 19 വൈറസ് കാലിഫോർണിയയിലെ 'ബേ' പ്രദേശത്ത് ജനുവരി ആദ്യം തന്നെ പടർന്നിരുന്നതായി ടെസ്റ്റുകൾ തെളിയിക്കുന്നതായി ന്യൂയോർക്ക് ടൈംസ് ഏപ്രിൽ 22ന് റിപ്പോർട്ട് ചെയ്തു.ചൈനയിലെ വുഹാനിലാണോ കോവിഡ്‌ ആദ്യം പൊട്ടിപ്പുറപ്പെട്ടത് എന്ന് സംശയിക്കാവുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.ഇവിടെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യത്യാസം.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയ ഭരണ സംവിധാനവും, മുതലാളിത്ത സംവിധാനവും തമ്മിലുള്ള വ്യത്യസ്തത തെളിഞ്ഞുവരുന്നു.ഒന്ന് മനുഷ്യ സമൂഹത്തെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ മറ്റേത് അത് നശിപ്പിക്കാൻ ശ്രമിക്കുന്നു.