ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ജീവിതം തൊഴിലാളികൾക്കായി മാറ്റിവെച്ച സഖാവ് കെ. പി. സഹദേവൻ അന്തരിച്ചു

ജീവിതം തൊഴിലാളികൾക്കായി മാറ്റിവെച്ച സഖാവ് കെ. പി. സഹദേവൻ അന്തരിച്ചു തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവുമായ സഖാവ് കെ. പി. സഹദേവന്റെ നിര്യാണത്തിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ജീവനും ജീവിതവും മാറ്റിവെച്ച വിശ്രമമില്ലാത്ത പോരാളിയായിരുന്നു സഖാവ് കെ. പി. സഹദേവൻ. അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പതിനാറാം വയസ്സിൽ ടൊബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്ത് ചാൽ ഡിവിഷൻ സെക്രട്ടറിയായാണ് സഖാവ് ട്രേഡ് യൂണിയൻ രംഗത്തേക്ക് കടന്നുവരുന്നത്. 1969-ൽ മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ നടന്ന എ.ഐ.ടി.യു.സി സമ്മേളനത്തിൽ ആശയസങ്കട്ടനം രൂക്ഷമായപ്പോൾ, ബി. ടി. രണദിവെയുടെയും പി. രാമമൂർത്തിയുടെയും നേതൃത്വത്തിൽ ഇറങ്ങിപ്പോന്ന മുന്നൂറോളം പ്രതിനിധികളിൽ ഒരാളായിരുന്നു അദ്ദേഹം. തുടർന്ന്, 1970 മേയ് 30-ന് കൽക്കട്ടയിൽ വെച്ച് നടന്ന ചരിത്രപരമായ സി.ഐ.ടി.യു രൂപീകരണ സമ്മേളനത്തിലും അദ്ദേഹം

ഈ ഉള്ളടക്കം ഇംഗ്ലീഷിൽ ഇതുവരെ ലഭ്യമല്ല.