ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് കുട്ടികൾക്കും ദ്രോഹകരമാവും

തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് കുട്ടികൾക്കും ദ്രോഹകരമാവും

തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് കുട്ടികൾക്കും ദ്രോഹകരമാവും.

തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് കുട്ടികൾക്കും ദ്രോഹകരമാവും.

പതിനൊന്ന് സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ അയവ് വരുത്തിയതും സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതും കുടിയേറ്റ തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങിയതും മൂലം രാജ്യത്ത് ബാലവേല വലിയ രീതിയിൽ ഉയരാൻ കാരണമാകുമെന്ന് തൊഴിൽ നിയമ വിദഗ്ദ്ധരും ഈ രംഗത്തെ പ്രവർത്തകരും പറഞ്ഞു.

സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ രണ്ടു തരത്തിലാണ്.ഒന്ന് പല തൊഴിൽ അവകാശങ്ങളും ഇല്ലാതാക്കുന്ന രൂപത്തിലുള്ളത്.രണ്ടാമത്തേത് തൊഴിൽ സമയം വർദ്ധിപ്പിക്കുന്നത്.ഈ മാറ്റങ്ങൾ തൊഴിലാളികൾക്ക് വലിയ ദ്രോഹമാവുന്നതിനോടൊപ്പം തന്നെ കുട്ടികൾക്കും കൗമാരക്കാർക്കും വലിയ ഭീഷണിയാണ്.

ലോകത്തെ ബാലവേലയുടെയും കൗമാര പ്രായക്കാരുടെ വേലയുടെയും 15% ഇന്ത്യയിലാണ് നടക്കുന്നത്.ഇന്ത്യയിൽ ഒരു കോടിയോളം കുട്ടികളും, 2 കോടി 29 ലക്ഷത്തോളം കൗമാരക്കാരും പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്.ഇന്നത്തെ പുതിയ സാഹചര്യത്തിൽ കൂടുതൽ കൗമാരക്കാർ സ്‌കൂളുകൾ വിട്ട് കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ പണിയെടുക്കാൻ നിർബന്ധിതരാകും.

അതേപോലെ കൂടുതൽ കുട്ടികളും പണിയെടുക്കാൻ നിർബന്ധിതരാവുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു.

നേരത്തെ തന്നെ ജോലി ചെയ്യാൻ നിർബന്ധിതരായ കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും ജോലി സമയം കൂടാനും ഇപ്പോഴത്തെ സ്ഥിതി കാരണമാവും.