ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

നവംബർ 26- അഖിലേന്ത്യാ പണിമുടക്ക്

നവംബർ 26- അഖിലേന്ത്യാ പണിമുടക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ ട്രേഡ് യൂണിയനുകൾ നവംബർ 26ന് അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കും.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ ട്രേഡ് യൂണിയനുകൾ നവംബർ 26ന് അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കും.

കോവിഡിന്റെ മറവിൽ രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും കുത്തകകൾക്ക് വിൽപ്പനയ്ക്ക് വയ്ക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. കർഷക ദ്രോഹ ബില്ലുകളും ലേബർ കോഡുകളും ഇതിന്റെ ഉദാഹരണങ്ങളാണ്.ദുരിത കാലത്ത് രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസപരമായ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പകരം സർവ്വ മേഖലകളും സ്വകാര്യവത്കരിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിനെതിരെ വിവിധങ്ങളായ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.