നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം കേരളമാണ്
നീതി ആയോഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം കേരളമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.
നീതി ആയോഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം കേരളമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.
ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും വികസിപ്പിക്കുകയും, ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്ത പൊതു രീതി ശാസ്ത്രത്തിലൂടെയാണ് ദാരിദ്ര്യ സൂചിക നിർണ്ണയിക്കുന്നത്. 12 മാനദണ്ഡപ്രകാരം കേരളത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നത് 0.71 ശതമാനം പേർ മാത്രം. ബിഹാറിൽ 51.91 ശതമാനം, ജാർഖണ്ഡിൽ 42.16, ഉത്തർപ്രദേശിൽ 37.79 ശതമാനം പേർ വീതം ദാരിദ്ര്യത്തിലാണ്.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ പറഞ്ഞു. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.