പെട്രോൾ- ഡീസൽ വില ലിറ്ററിന് 3 രൂപ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
പെട്രോൾ- ഡീസൽ വില ലിറ്ററിന് 3 രൂപ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
പെട്രോൾ- ഡീസൽ വില ലിറ്ററിന് 3 രൂപ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയിലെ ജനങ്ങൾക്ക് മോഡി സർക്കാരിന്റെ ഇരുട്ടടി.
ജനുവരിയിൽ ക്രൂഡ് വില ബാരലിന് 60 ഡോളറായിരുന്നത് ഇപ്പോൾ 31 ഡോളറായി കുറഞ്ഞു.ഈ സാഹചര്യത്തിൽ പെട്രോൾ - ഡീസൽ വിലയിൽ കുറവ് വരുമെന്നാണ് ജനങ്ങൾ പ്രതീക്ഷിച്ചത്.എന്നാൽ ജനവിരുദ്ധ നയങ്ങൾ മാത്രം നടപ്പാക്കുന്ന ബിജെപി സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനമാണെടുത്തിരിക്കുന്നത്.കോർപ്പറേറ്റ് നികുതിയിൽ കുറവ് വരുത്തി 2.15 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റുകൾക്ക് സർക്കാർ സംഭാവന ചെയ്തത്.അതെ സർക്കാരാണ് ജനങ്ങളുടെ മേൽ ഭാരം കെട്ടിവയ്ക്കുന്നത്.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.തൊഴിലില്ലായ്മ വർദ്ധിക്കുന്നു. വ്യവസായ തകർച്ചയുടെ ഫലമായി ഭീമമായ തൊഴിൽ നഷ്ടം സംഭവിക്കുന്ന ഈ സാഹചര്യത്തിൽ സാധാരണ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് കേന്ദ്ര സർക്കാർ നടപടി.പെട്രോൾ-ഡീസൽ വില വർദ്ധന മോട്ടോർ വ്യവസായത്തെ പ്രതിസന്ധിയിലാക്കും.ഓട്ടോ-ടാക്സി-ചെറുകിട വാഹനങ്ങളിലെ തൊഴിലാളികൾക്ക് താങ്ങാനാവാത്തതാണ് ഇപ്പോഴത്തെ വിലക്കയറ്റം.ഇപ്പോൾ തന്നെ നിലനിൽപ്പ് ഭീക്ഷണിയിലായ സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലാവും.കെഎസ്ആർടിസിയുടെ നില ഗുരുതരമാവും.പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധന കേരളത്തെ ഗുരുതരമായി ബാധിക്കും.ഭക്ഷ്യ വസ്തുക്കൾ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരേണ്ട സാഹചര്യത്തിൽ അവശ്യ വസ്തുക്കളുടെ കടത്ത് കൂലി ഉയരുകയും വില വർദ്ധിക്കുകയും ചെയ്യും.കൊറോണ വൈറസ് ബാധയാൽ നട്ടം തിരിയുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് കേന്ദ്ര സർക്കാർ നടപടി.ഇതിനെതിരെ ശകതമായ പ്രതിഷേധം ഉയർത്താൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശകതമായ സമരം സംഘടിപ്പിക്കാൻ എല്ലാ ട്രേഡ് യൂണിയനുകളോടും അഭ്യർത്ഥിക്കുന്നു.
- എളമരം കരീം
(സിഐടിയു ജനറൽ സെക്രട്ടറി)