പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു
സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
പെട്രോൾ - ഡീസൽ വില വർധനവിൽ പ്രതിഷേധിക്കുക - സിഐടിയു
പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തിയായി പ്രതിഷേധിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പെട്രോളിന് ലിറ്ററിന് 1.33 രൂപയും, ഡീസലിന് 2.10 രൂപയുമാണ് വർദ്ധിപ്പിച്ചത്.
കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങളെ വലക്കുന്നതാണ് പെട്രോളിയം വില വർദ്ധനവ്. പെട്രോളിയം ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കാൻ എണ്ണക്കമ്പനികൾക്ക് നൽകിയ അധികാരം ഉടൻ പിൻവലിക്കണം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില 48 ഡോളറാണ്. നേരത്തെ ബാരലിന് 100 ഡോളറിൽ കൂടുതൽ വിലയുണ്ടായിരുന്നപ്പോൾ രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 60 രൂപയിൽ താഴെയായിരുന്നു. സ്വകാര്യ കുത്തക എണ്ണകമ്പനികളായ റിലയൻസ് , എസ്സാർ തുടങ്ങിയ കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ അവസരമൊരുക്കിയ കേന്ദ്ര സർക്കാരിൻ്റെ നയമാണ് പെട്രോൾ - ഡീസൽ വില കുത്തനെ വർദ്ധിക്കാനിടയാക്കിയത്.
പെട്രോൾ- ഡീസൽ വില വർദ്ധനവ് മോട്ടോർ വ്യവസായത്തെ ഗുരുതരമായി ബാധിക്കും. കോവിഡ് ബാധയെ തുടർന്ന് പ്രതിസന്ധിയിലായ മോട്ടോർ വാഹന മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് ഇപ്പോഴത്തെ വിലവർദ്ധനവ്. ഓട്ടോറിക്ഷ -ടാക്സി തൊഴിലാളികൾക്ക് താങ്ങാനാവാത്തതാണ് വിലവർദ്ധനവ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട മോട്ടോർ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന പെട്രോൾ - ഡീസൽ വിലവർധന ഒട്ടും ന്യായീകരിക്കാനാവാത്തതാണ്.
പെട്രോൾ - ഡീസൽ വില വർധനവിനെതിരെ പ്രതിഷേധം ഉയർത്താൻ എല്ലാ തൊഴിലാളികളോടും സിഐടിയു അഭ്യർത്ഥിക്കുന്നു.
എളമരം കരീം
ജനറൽ സെക്രട്ടറി