ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പ്രധാനമന്ത്രിയുമായി സിപിഐഎംനെ പ്രതിനിധീകരിച്ച് സഖാവ് എളമരം കരീം വീഡിയോകോൺഫറൻസിംഗ് നടത്തി.

പ്രധാനമന്ത്രിയുമായി സിപിഐഎംനെ പ്രതിനിധീകരിച്ച് സഖാവ് എളമരം കരീം വീഡിയോകോൺഫറൻസിംഗ് നടത്തി.

കോവിഡ്‌ 19 മൂലം ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് ശേഷം ഒരു തൊഴിൽ മേഖലയിലും തൊഴിൽ നഷ്ടം ഉണ്ടാവില്ലെന്നും വേതനം വെട്ടി കുറയ്ക്കില്ലെന്നും തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും ഉറപ്പു വരുത്തണമെന്ന് പ്രധാന മന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ എളമരം കരീം ആവശ്യപ്പെട്ടു.രണ്ടു മാസം സമയം…

കോവിഡ്‌ 19 മൂലം ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് ശേഷം ഒരു തൊഴിൽ മേഖലയിലും തൊഴിൽ നഷ്ടം ഉണ്ടാവില്ലെന്നും വേതനം വെട്ടി കുറയ്ക്കില്ലെന്നും തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും ഉറപ്പു വരുത്തണമെന്ന് പ്രധാന മന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ എളമരം കരീം ആവശ്യപ്പെട്ടു.രണ്ടു മാസം സമയം കിട്ടിയിട്ടും വളരെ പെട്ടെന്ന് വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ കേന്ദ്ര സർക്കാർ നടപ്പാക്കിയ ലോക്ക്ഡൗൺ ജനങ്ങളുടെ ഇടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തി സൃഷ്ടിച്ചു.കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം തന്നെ ഉണ്ടായി എന്നും അദ്ദേഹം പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.കോവിഡ്‌ പ്രതിരോധ പ്രവർത്തങ്ങളുടെ വിശകലനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ കക്ഷികളുടെ പാർലമെന്ററി പാർട്ടി നേതാക്കളുമായി ഇന്ന് നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ സിപിഐഎംനെ പ്രതിനിധീകരിച്ച് സഖാവ് എളമരം കരീം സംസാരിച്ചത്.രാജ്യത്തെയും കേരളത്തെയും ഈ മഹാമാരിയുടെ ഘട്ടത്തിൽ ബാധിക്കുന്ന വിവിധ വിഷയങ്ങൾ അദ്ദേഹം ഉന്നയിച്ചു.

ദിവസ കൂലിക്കാരായ കോടിക്കണക്കിന് തൊഴിലാളികളും കർഷക തൊഴിലാളികളും ലോക്ക് ഡൗൺ മൂലം പട്ടിണിയിലാണ്.അവരുടെ ജൻധൻ അക്കൗണ്ടിൽ 5000 രൂപയെങ്കിലും ഉടൻ തന്നെ നിക്ഷേപിക്കണം.

കുടിയേറ്റ തൊഴിലാളികൾക്കും ദരിദ്ര വിഭാഗങ്ങൾക്കും 35 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകണം.

കാർഷിക വസ്തുക്കളുടെ വിളവെടുപ്പ് ജോലി അവശ്യ സർവ്വീസായി പ്രഖ്യാപിക്കണം.

ലോക്ക് ഡൗണിന് ശേഷം തൊഴിൽ നഷ്ടം ഉണ്ടാവില്ലെന്നും വേതനം വെട്ടികുറയ്ക്കില്ലെന്നും ഒരു മേഖലയിലും പിരിച്ചുവിടൽ ഉണ്ടാവില്ലെന്നും ഉറപ്പ് വരുത്തണം.

കാർഷിക മേഖലയിൽ അടിയന്തിര ശ്രദ്ധ പതിയണം.

കാർഷിക വായ്പ്പകൾ എഴുതി തള്ളണം.

കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും ഉണ്ടാകാതിരിക്കുവാൻ കൃത്യമായ നടപടികൾ സ്വീകരിക്കണം.

അവശ്യ വസ്തുക്കൾ ആവശ്യാനുസരണം വിതരണം ചെയ്യണം.

രാജ്യത്തിന്റെ പല ഭാഗത്തേക്കും പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികളിടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം.

ആവശ്യമായ ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കണം.

ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം.

സംസ്ഥാന സർക്കാരുകളുടെ കടമെടുക്കുവാനുള്ള പരിധി ഉയർത്തണം.

കേരള സംസ്ഥാനത്തിന്റെ 3000 കോടി രൂപയുടെ GST കുടിശിക ഉടൻ നൽകണം.

കേരളത്തിൽ നിന്നുള്ള പ്രവാസികൾ,ഗൾഫ് നാടുകളിൽ ലേബർ ക്യാമ്പുകളിൽ ജീവിക്കുന്ന അനേകായിരങ്ങൾ ഉണ്ട്.അവർക്ക് സാമൂഹ്യ അകലം പാലിക്കുവാൻ സാദ്ധ്യമല്ല.ഈ പ്രശ്നം ഗൾഫ് അധികൃതരുമായി ആലോചിച്ച് പരിഹാരം കാണണം.

കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റിൽ രാജ്യത്താകെ 22567 റിലീഫ് ക്യാമ്പുകളുണ്ട് എന്നും അതിൽ 15541 എണ്ണം(68.8%) കേരളത്തിൽ ആണെന്നും പറഞ്ഞിട്ടുണ്ട്.

ഐസലേഷനിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 631119 ആണെന്നും അതിൽ കേരളത്തിൽ 302016(47.9%) ആണെന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ സഹായം മൊത്തം 11092 കോടി രൂപയാണ്,ഇതിൽ കേരളത്തിന് നൽകിയത് 157 കോടി രൂപമാത്രമാണ്(1.4%)

മറ്റു വിഷയങ്ങൾക്കൊപ്പം ഈ കാര്യത്തിലും അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും

പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കോവിഡ്‌ 19 മഹാമാരി തടയുവാനുള്ള കേന്ദ്ര സർക്കാരിന്റെ എല്ലാ ഉദ്യമങ്ങൾക്കും സിപിഐഎം പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി.