മാതമംഗലത്തെ ലേബര്‍ കാര്‍ഡുള്ള ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണം
കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തെ ലേബര്‍ കാര്‍ഡുള്ള ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ സംസ്ഥാന സംയുക്ത യോഗം ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്തെ ലേബര്‍ കാര്‍ഡുള്ള ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ സംസ്ഥാന സംയുക്ത യോഗം ആവശ്യപ്പെട്ടു.
ചുമട്ട് തൊഴിലാളിനിയമം ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ പ്രശ്നമുയര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ സംയുക്ത പ്രചരണം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ എ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ (എഐടിയുസി) സ്വാഗതം പറഞ്ഞു. എളമരം കരീം (സിഐടിയു) പ്രവര്‍ത്തനപരിപാടികള്‍ വിശദീകരിച്ചു.അഡ്വ: റഹ്മത്തുള്ള, യു. പോക്കര്‍ (എസ്ടിയു), തോമസ് ജോസഫ് (യുടിയുസി), സോണിയാ ജോര്‍ജ്ജ് (സേവ) ടോമി മാത്യു (എച്ച്എംഎസ്), ടി.ബി. മിനി(ടിയുസിഐ), ശ്രീകുമാര്‍ (എന്‍ടിയുസി), വി.കെ. സദാനന്ദന്‍ (എഐയുടിസി), മനോജ് പെരുമ്പിള്ളി(ജെടിയു), രാജേന്ദ്രന്‍ (എഐഎസ്ടിയു), കളത്തില്‍ വിജയന്‍(ടിയുസിസി), വി. സുന്ദരന്‍ പിളള(ജെഎന്‍സി),കെ.ചന്ദ്രശേഖരന്‍(ഐഎന്‍എല്‍സി), റോയി ഉമ്മന്‍(കെ.ടിയുസി), കവടിയാര്‍ ധര്‍മന്‍ (കെടിയുസി), ജോസ് പുത്തന്‍കാല (കെടിയു(എം)),വി.വി. രാജേന്ദ്രന്‍(എഐസിടിയു), ബിജു ആന്‍റണി(ജെ.എല്‍യു), ഉണ്ണികൃഷ്ണന്‍(ഐഎന്‍എല്‍സി), എ.എസ്. രാധാകൃഷ്ണന്‍(എച്ച്.എം.കെ.പി.), കെ. ചന്ദ്രശേഖരന്‍(എന്‍എല്‍സി) കെ.എന്‍. ഗോപിനാഥ്, കെ.എസ്. സുനില്‍കുമാര്‍(സിഐടിയു), കെ.ജെ. ജോസഫ്(ഐഎന്‍ടിയുസി) എന്നിവര്‍ പങ്കെടുത്തു.