മുത്തൂറ്റ് ബ്രാഞ്ചുകൾക്ക് മുമ്പിൽ സിഐടിയു സമരം
സംസ്ഥാനത്തെ മുത്തൂറ്റ് ബ്രാഞ്ചുകൾക്ക് മുമ്പിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഇന്ന് അനുഭാവ സമരങ്ങൾ സംഘടിപ്പിച്ചു.
സംസ്ഥാനത്തെ മുത്തൂറ്റ് ബ്രാഞ്ചുകൾക്ക് മുമ്പിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഇന്ന് അനുഭാവ സമരങ്ങൾ സംഘടിപ്പിച്ചു.
തൊഴിലാളികളെ വെല്ലുവിളിക്കുന്ന മാനേജ്മെൻ്റിൻ്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് എല്ലാ ബ്രാഞ്ചുകൾക്ക് മുമ്പിലും സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സമരം നടത്തിയത്. സമര പരിപാടിയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ മുദ്രാവാക്യങ്ങൾ ഉയർത്തി ബ്രാഞ്ചുകൾക്ക് മുന്നിൽ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു