ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

മുത്തൂറ്റ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (KSTA) സമാഹരിച്ച 10 ലക്ഷം രൂപ കൈമാറി

മുത്തൂറ്റ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (KSTA) സമാഹരിച്ച 10 ലക്ഷം രൂപ കൈമാറി

മുത്തൂറ്റ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (KSTA) സമാഹരിച്ച 10 ലക്ഷം രൂപ കൈമാറി.

മുത്തൂറ്റ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (KSTA) സമാഹരിച്ച 10 ലക്ഷം രൂപ കൈമാറി.

KSTA സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി ഹരികൃഷ്ണൻ നോൺ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി രതീഷ്,

മുത്തൂറ്റ് ഫിനാൻസ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ എന്നിവർക്കാണ് കൈമാറിയത്.

സിഐടിയു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള,സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ മണിശങ്കർ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.

പിരിച്ചുവിട്ട 164 പേരെയും തിരിച്ചെടുക്കണമെന്നും അടച്ചുപൂട്ടിയ ബ്രാഞ്ചുകൾ തുറന്ന് പ്രവർത്തിക്കണമെന്നുമുള്ള സിഐടിയുവിന്റെ ആവശ്യം മുത്തൂറ്റ് മാനേജ്‌മെന്റ് അംഗീകരിക്കാത്തതിനെ തുടർന്ന് ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമര സമിതിയുടെ നേതൃത്വത്തിൽ മുത്തൂറ്റിന്റെ എല്ലാ ശാഖകളിലും ഇന്ന് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.