ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

രാജാവ് നഗ്നനാണ് - ജോർജ്ജ് മവേറിക്കോസ് (WFTU ജനറൽ സെക്രട്ടറി)

രാജാവ് നഗ്നനാണ് - ജോർജ്ജ് മവേറിക്കോസ് (WFTU ജനറൽ സെക്രട്ടറി)

ലോകമാകെ കൊറോണ മഹാമാരിയുടെ പിടിയിലാണ്.എല്ലാ ഭൂഖണ്ഡങ്ങളിലെയും സ്ഥിതി വളരെ ദുഖകരമാണ്.ലോകമാകെ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിയവരോട് WFTU ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.കുത്തക കമ്പനികൾ ഈ അവസരം മുതലാക്കി തൊഴിലാളികളെ പിരിച്ചുവിടുകയും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയുമാണ്.പല…

ലോകമാകെ കൊറോണ മഹാമാരിയുടെ പിടിയിലാണ്.എല്ലാ ഭൂഖണ്ഡങ്ങളിലെയും സ്ഥിതി വളരെ ദുഖകരമാണ്.ലോകമാകെ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിയവരോട് WFTU ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.കുത്തക കമ്പനികൾ ഈ അവസരം മുതലാക്കി തൊഴിലാളികളെ പിരിച്ചുവിടുകയും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയുമാണ്.പല സർക്കാരുകളും ജനാധിപത്യ അവകാശങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും ധ്വംസിക്കുകയാണ്.

മഹാമാരിയുടെ മറവിൽ മനുഷ്യന്റെ അടിസ്ഥാന സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാരുകൾ സ്വീകരിച്ചുവരുന്നത്.മഹാമാരിയുടെ അവസ്ഥ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ മൃഗീയതയും ചൂഷണ സ്വഭാവവും പുറത്തുകൊണ്ടു വന്നു.മാത്രമല്ല ഈ വ്യവസ്ഥിതിക്ക് മനുഷ്യ സമൂഹത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.ഈ സത്യം മറച്ചു വയ്ക്കാൻ മുതലാളിത്ത വ്യവസ്ഥയ്ക്ക് എത്ര ശ്രമിച്ചാലും കഴിയില്ല.മനുഷ്യ മനസുകൾ ക്വാറന്റൈൻ ചെയ്യാൻ അവർക്കാവില്ല.സാധാരണ മനുഷ്യൻ അവന്റെ ചുറ്റും നടക്കുന്ന ഈ സംഭവങ്ങൾ കാണുകയും വിലയിരുത്തുകയും അതിൽ നിന്നും നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്നു.

ഇന്ന് നാം ജീവിക്കുന്ന അവസ്ഥയിൽ നിന്ന് താഴെ പറയുന്ന നിഗമങ്ങളിൽ നമുക്ക് കൃത്യമായി എത്താൻ കഴിയും.

1) മുതലാളി വർഗ്ഗത്തിന്റെ ഇത്തികണ്ണി സ്വഭാവത്തിന് മേൽ തൊഴിലാളി വർഗ്ഗത്തിന്റെ ധാർമ്മികമായ അധീശ്വത്തം ഒരിക്കൽ കൂടി ഈ അവസരത്തിൽ തെളിയിക്കപ്പെട്ടിരിക്കുകയാണ്.ഇത്തിക്കണ്ണികൾ ഊഹകച്ചവടത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ തൊഴിലാളികൾ മഹമാരിയെ പ്രതിരോധിക്കുവാനും ജനങ്ങൾക്ക് ആവശ്യമായ അവശ്യ വസ്തുക്കൾ പ്രദാനം ചെയ്യാനും മുന്നണിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ശക്തരായ വ്യവസായികളും കാർഡിനൽസും അവരുടെ കൊട്ടാരങ്ങളിൽ ഒളിച്ചിരിക്കുമ്പോൾ തൊഴിലാളികളും ബൗദ്ധികമായി ജോലിയെടുക്കുന്നവരുമെല്ലാം ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ അഹോരാത്രം പണിയെടുക്കുകയാണ്.

2) ആരോഗ്യ പരിപാലനത്തിന്റെയും രോഗശുശ്രൂഷയുടെയും മൊത്തം ഭാരം ആരാണ് ഏറ്റെടുത്തിരിക്കുന്നത്.

സ്വകാര്യ മേഖലയോ പൊതുമേഖലയോ.നവലിബറൽ കാലത്ത് ഉപേക്ഷിക്കപ്പെട്ട പൊതുമേഖലയാണ് ഇന്ന് ജന രക്ഷയ്ക്ക് എത്തിയിരിക്കുന്നത്.

സ്വകാര്യ മേഖല ഇപ്പോഴും ജനങ്ങളെ ചൂഷണം ചെയ്യുകയാണ്.

3) മറ്റൊരു സത്യം ഈ ദുരിതകാലം കൂടുതൽ തെളിയിച്ചു.ജനങ്ങളും തൊഴിലാളികളും തമ്മിൽ മാത്രമേ സത്യസന്ധമായ,ശരിയായ ബന്ധം വികസിച്ച് വരൂ എന്ന്.ക്യൂബ 60 ഡോക്ടർമാരെ ഇറ്റലിയിലേക്ക് അയച്ചപ്പോൾ അത് തെളിയിക്കപ്പെട്ടു.എന്നാൽ യൂറോപ്പിൽ തന്നെയുള്ള ജർമ്മനി ചികിത്സ ഉപകരണങ്ങൾ ഇറ്റലിക്ക് നൽകിയില്ല.അമേരിക്കയിലെ ഒരു സംസ്ഥാനമായ കാലിഫോർണിയ ന്യൂയോർക്കിന് മാസ്ക് നൽകാൻ തയ്യാറായില്ല.ഇത്തരത്തിൽ പട്ടി പട്ടിയെ തന്നെ തിന്നുന്ന ഒരു ലോകമാണ് മുതലാളിത്തം.എന്നാൽ മനുഷ്യത്വവും സഹാനുഭാവവും സഹവർത്ഥിത്വവുമാണ് സോഷ്യലിസ്റ്റ് സമൂഹത്തിന്റെ മുഖ മുദ്രയെന്ന് ഈ കാലം തെളിയിച്ചു.

4) ഈ മഹാമാരിയുടെ മരണത്തിന്റെ കണക്കുകൾ അമേരിക്കൻ നയങ്ങളുടെ തൊലിയുരിച്ചു കാണിക്കുന്നു.ഇoപീരിയലിസ്സ് സംഘങ്ങളുടെ തലപ്പത്തിരിക്കുന്ന അമേരിക്കൻ നയങ്ങളിൽ അവരുടെ ആരാധകർ തന്നെ ഇന്ന് നിരാശകരാണ്.അമേരിക്കയ്ക്ക് എണ്ണിയാൽ തീരാത്ത മിസൈലുകളും യുദ്ധ വിമാനങ്ങളും അന്തർവാഹിനികളും പടയാളികളുമുണ്ട്. എന്നാൽ മാസ്കുകളുടെ കാര്യത്തിൽ സ്ഥിതിയെന്താണ് !

വെന്റിലേറ്ററുകൾ എവിടെ ! പൊതുമേഖലാ ആശുപത്രികൾ എവിടെ ! സാധാരണക്കാർക്ക് ആശുപത്രി കിടക്കകൾ എവിടെ !

എല്ലാത്തിനും വലിയ കുറവാണ് കാണാൻ കഴിയുന്നത്.

അവർ ചൈനയോട് ചികിത്സ ഉപകരണങ്ങളും മാസ്കും ചോദിക്കുകയാണ്.അമേരിക്കൻ സ്വകാര്യ ആശുപത്രികളിൽ എല്ലാത്തിലും വലിയ ചെലവാണ്. സാധാരണക്കാരനത് താങ്ങാൻ കഴിയില്ല.ഈ സ്ഥിതിയിലും കുത്തകകളെ സഹായിക്കുന്ന നയമാണ് ട്രംപ് സ്വീകരിക്കുന്നത്.

5) സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള സംഘർഷങ്ങളും ഈ അവസരത്തിൽ കാണാം.വാക്‌സിൻ നിർമാണത്തിനുള്ള കടുത്ത മത്സരങ്ങളിൽ ഇത് കാണാം.തൊഴിലാളികളെ ചൂഷണം ചെയ്യാൻ എല്ലാവരും ഒരുമിക്കുമ്പോൾ വാക്‌സിൻ നിർമാണത്തിൽ കടുത്ത മത്സരമാണ്.വാക്‌സിൻ ആദ്യം നിർമിക്കുന്നവർക്ക് വലിയ ലാഭം കൊയ്യാൻ കഴിയുമെന്നതാണ് മത്സരത്തിന്റെ കാരണം.അല്ലാതെ മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കുകയല്ല.ഇതിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ് മഹാമാരിയുടെ മുൻപിൽ നാമെല്ലാം ഒരുപോലെയാണ്.മുതലാളി വർഗം ഈ കാലത്തും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുകയും തൊഴിലാളികളെ ചൂഷണം ചെയ്യുമെന്നും വ്യക്തം.തൊഴിലാളി വർഗം മനസിലാക്കേണ്ടത് മുതലാളിത്ത വ്യവസ്ഥിതി മഹാമാരികൾക്ക് കാരണമാകുമെന്നും ചൂഷണം രൂക്ഷമാകുമെന്നുമാണ്.

മുതളിത്ത വ്യവസ്ഥ കിരാതമാണ്.അതിന് മാനുഷികമാകാൻ കഴിയില്ല.

മുതലാളിത്തത്തെ മാനുഷികമാക്കാൻ ഒരു വാക്സിനും കഴിയില്ല.

മഹാമാരി മുതലാളിത്തത്തിന്റെ തുണിയുരിഞ്ഞു.അതിന്റെ മാസ്ക് അഴിച്ചു മാറ്റി.

അതുകൊണ്ട് ഈ കാലത്ത് വിപ്ലവകാരികൾ ചെയ്യേണ്ടത് തൊഴിലാളികളെ ആകെ സംഘടിപ്പിച്ച് മുതലാളിത്തത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നും മോചനം നേടുക എന്നതാണ്.നമുക്ക് അത് ചെയ്യാൻ കഴിയും.