ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

റെയില്‍വെ സ്വകാര്യവല്‍ക്കരണത്തില്‍ പ്രതിഷേധിക്കുക

റെയില്‍വെ സ്വകാര്യവല്‍ക്കരണത്തില്‍ പ്രതിഷേധിക്കുക

CITU Kerala

CITU Kerala

Published by Sree B

· 13 mins ·

റെയില്‍വെ സ്വകാര്യവല്‍ക്കരണത്തില്‍ പ്രതിഷേധിക്കുക

ഇന്ത്യന്‍ റെയില്‍വെയുടെ 109 ജോഡി റൂട്ടുകളില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിറക്കിയിരിക്കുകയാണ്. ഇതിനായി ഇന്ത്യക്കാരും, വിദേശികളുമായ സ്ഥാപനങ്ങളുടെ താല്‍പര്യപത്രം ക്ഷിണിച്ചിരിക്കുന്നു. റിക്വസ്റ്റ് ഫോര്‍ ക്വാളിഫിക്കേഷന്‍ (ആര്‍എഫ്ക്യൂ) സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ എല്ലാ ട്രേഡ് യൂണിയനുകളോടും തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.

രാജ്യം കോവിഡ് 19 വ്യാപനത്തിനെതിരായ ലോക്ക് ഡൗണിലിരിക്കുന്ന സന്ദര്‍ഭത്തിലാണ്, മോഡി സര്‍ക്കാര്‍ ഈ ദേശവിരുദ്ധ നടപടി സ്വീകരിക്കുന്നത്. 12 ക്ലസ്റ്ററുകളിലായി 109 ജോഡി ട്രെയിനുകള്‍ ഓടിക്കാനാണ് സ്വകാര്യ കുത്തകകളെ ഏല്‍പിക്കുന്നത്. ഈ വണ്ടികളില്‍ ഡ്രൈവര്‍, ഗാര്‍ഡ് എന്നിവര്‍ റെയില്‍വെയിലെ ജീവനക്കാരായിക്കും. മറ്റ് ജീവനക്കാരെ സ്വകാര്യ കമ്പനികള്‍ക്ക് നിയമിക്കാം. മറ്റെല്ലാ ചുമതലകളും സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും.

റെയില്‍വെ സ്റ്റേഷനുകളും, അതിനോടനുബന്ധിച്ചുള്ള വിലപിടിച്ച ഭൂമിയും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ട്രെയിന്‍ സര്‍വീസും സ്വകാര്യവല്‍ക്കരിക്കുന്നു.

സ്വകാര്യവല്‍ക്കരണത്തിനെതിരെ രാഷ്ട്രീയ പാര്‍ടികളും ട്രേഡ് യൂണിയനുകളും ഉയര്‍ത്തിയ പ്രതിഷേധത്തെ വകവെക്കാതെയാണ് ഈ നടപടി. സര്‍വശക്തിയും സംഭരിച്ച് ഈ രാജ്യദ്രോഹ നടപടിക്കെതിരെ അണിനിരക്കാന്‍ തൊഴിലാളികളോടഭ്യര്‍ത്ഥിക്കുന്നു.

എളമരം കരീം

ജനറല്‍ സെക്രട്ടറി