വര്‍ക്കിംഗ് വിമന്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി (സിഐടിയു) സംസ്ഥാന കണ്‍വെന്‍ഷന്‍
ഓള്‍ ഇന്ത്യ വര്‍ക്കിംഗ് വിമന്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി (സിഐടിയു) സംസ്ഥാന കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് ബിടിആര്‍ മെമ്മോറിയലില്‍ (സ. രഞ്ജന നിരുല നഗര്‍ )നടന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഓള്‍ ഇന്ത്യ വര്‍ക്കിംഗ് വിമന്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി (സിഐടിയു) സംസ്ഥാന കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് ബിടിആര്‍ മെമ്മോറിയലില്‍ (സ. രഞ്ജന നിരുല നഗര്‍ )നടന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെഎന്‍ ഗോപിനാഥ്, സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. സി ജയന്‍ബാബു, പ്രസിഡന്റ് സ. ആര്‍ രാമു എന്നിവര്‍ അഭിവാദ്യം ചെയ്തു. 14 ജില്ലകളില്‍ നിന്നും തൊഴിലാളികള്‍ പങ്കെടുത്തു. ആഗസ്റ്റ് 8 മുതല്‍ 14 വരെ സിഐടിയു ആഹ്വാനം ചെയ്തിട്ടുള്ള “സാമൂഹിക് ജാഗരണ്‍” പരിപാടി ഏറ്റെടുത്ത് വിജയിപ്പിക്കാനും നവകേരള സൃഷ്ടിക്കായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാരിന് പിന്നില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അണിനിരക്കാനും, കൂടാതെ വര്‍ഗീയതയ്ക്ക് എതിരെ വര്‍ഗ ഐക്യം പടുത്തുയര്‍ത്താനും, പ്രമേയങ്ങളിലൂടെ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികള്‍ക്ക് കുറഞ്ഞ മാസ വേതനം 26,000 രൂപയും പെന്‍ഷന്‍ 10,000 രൂപയും ആക്കണമെന്നും, ജിഡിപിയില്‍ സ്ത്രീകളുടെ കൂലിയില്ലാത്ത ജോലി ഉള്‍പ്പെടുത്തുക തുടങ്ങിയ 22 ഇന ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ഭാവി പരിപാടികളായി ഏറ്റെടുത്തു.
സംസ്ഥാന ജനറല്‍ കണ്‍വീനറായി സ. സുനിത കുര്യനെ തെരഞ്ഞെടുത്തു. ജോയിന്റ് കണ്‍വീനര്‍മാരായി സ. പിപി പ്രേമ, സ. കെകെ പ്രസന്നകുമാരി, സ. ദീപ കെ രാജന്‍, സ. ജി രാജമ്മ, സ. വിവി പ്രസന്നകുമാരി, സ. പിഎം വഹീദ, സ. കെജി ബിന്ദു, സ. ഒ സി ബിന്ദു, സ. പ്രഭാവതി എം. ബി, സ. കെബി രമ, സ. എസ് പുഷ്പലത, സ. രമാദേവി സിഎസ്, സ. വി.സരള, സ. ആര്‍. മുരുകലക്ഷ്മി, എന്നിവരെയും 48 അംഗ സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞെടുത്തു.