ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വൻകിട ടയർ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണം: സ. എളമരം കരീം എംപി

വൻകിട ടയർ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണം: സ. എളമരം കരീം എംപി

ർഷകരെയും ഉപഭോക്താക്കളെയും വഞ്ചിച്ച വൻകിട ടയർ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണം: സ. എളമരം കരീം എംപി

ർഷകരെയും ഉപഭോക്താക്കളെയും വഞ്ചിച്ച വൻകിട ടയർ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണം: സ. എളമരം കരീം എംപി

ടയർവില കൂട്ടാൻ ഒത്തുകളിച്ച എംആർഎഫ്‌ ഉൾപ്പെടെയുള്ള ടയർ കമ്പനികൾക്കുമേൽ ശക്തമായ നടപടി സ്വീകരിക്കണം എന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ. എളമരം കരീം എംപി ആവശ്യപ്പെട്ടു. രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയും പ്രത്യേക പരാമർശമായി സബ്മിഷൻ നടത്തുകയും ചെയ്തു. ഒത്തുകളിച്ച്‌ ടയർവില കൂട്ടിയതിന് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച്‌ ടയർ കമ്പനികൾക്ക്‌ കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ) 1,788 കോടി രൂപ പിഴ ചുമത്തിയിരുന്നു. അപ്പോളോ ടയേഴ്‌സ്‌–425.53 കോടി, എംആർഎഫ്‌–622.09 കോടി, സിയറ്റ്‌ –252.16 കോടി, ജെ കെ ടയർ –309.95 കോടി, ബിർളാ ടയേഴ്‌സ്‌–178.33 കോടി എന്നിങ്ങനെയാണ്‌ പിഴ. ടയർ ഉൽപ്പാദനമേഖലയിൽ പ്രബലരായ നാലോ അഞ്ചോ കമ്പനികൾ ചേർന്ന്‌ ടയറിന്റെ വിപണിവില നിർണയിക്കാൻ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ്‌ സിസിഐ ഉത്തരവ്‌.

എംആര്‍എഫ് ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ ഉത്പാദക കമ്പനിയാണ്. ഈ മേഖലയിലെ പ്രബല ശക്തികളാണ് മറ്റ് കമ്പനികളും. ദുർഘടവഴികളിൽ ഓടിക്കുന്ന വണ്ടികളിലുപയോഗിക്കുന്ന ക്രോസ്‌പ്ലൈ/ബയസ്‌ ടയറുകളുടെ ഉൽപ്പാദനവും വിതരണവും നിയന്ത്രിച്ച്‌ അവരവർ ഉൽപ്പാദിപ്പിക്കുന്ന ടയറുകളുടെ വില കൂട്ടാന്‍ കമ്പനികൾ ഒത്തുകളിച്ചെന്നാണ് സിസിഐ കണ്ടെത്തിയത്. ഓട്ടോമോട്ടീവ്‌ ടയർ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ (എടിഎംഎ) ഒരോ കമ്പനിയുടെയും ടയറുകളുടെ ഉൽപ്പാദനം, ആഭ്യന്തരവിൽപ്പന, കയറ്റുമതി തുടങ്ങിയ വിവരം ശേഖരിച്ച്‌ ടയർ കമ്പനികൾക്ക്‌ കൈമാറി. നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടയർ കമ്പനികൾ ഒത്തുകളിച്ച്‌ വിലയുടെ കാര്യത്തിൽ തീരുമാനമെടുത്തുമാണ് ഒത്തുകളി.

കൂടാതെ റബർ കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കേണ്ട കാർഷിക വായ്പ്പകൾ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ സഹായത്തോടെ ടയർ കമ്പനികൾ കൈക്കലാക്കി എന്ന ആരോപണവും നിലവിലുണ്ട്. കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ വഞ്ചിക്കുന്ന വൻകിട ടയർ കമ്പനികളുടെ ഒത്തുകളിക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണ്‌. വലിയൊരു ഗൂഡാലോചനയാണ് ഇതിനുപിന്നിൽ നടന്നിരിക്കുന്നത്. ഈ വിഷയത്തിൽ ഊർജിതമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ. എളമരം കരീം സബ്മിഷനിൽ ആവശ്യപ്പെട്ടു.