വർക്കിങ് വുമൺ കോർഡിനേഷൻ കമ്മിറ്റി ആക്ഷൻ ഡേ
സാർവ്വ ദേശീയ വനിതാ ദിനമായ ഇന്ന് വർക്കിങ് വുമൺ കോർഡിനേഷൻ കമ്മിറ്റി ( സിഐടിയു ) രാജ്യവ്യാപകമായി ആക്ഷൻ ഡേ ആയി ആചരിക്കുകയാണ്. തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന സെന്ററിൽ സംഘടിപ്പിച്ച ആക്ഷൻ ഡേ ദിനാചരണ പരിപാടിയിൽ സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് സ. ജെ മേഴ്സിക്കുട്ടി അമ്മ, സംസ്ഥാന…
സാർവ്വ ദേശീയ വനിതാ ദിനമായ ഇന്ന് വർക്കിങ് വുമൺ കോർഡിനേഷൻ കമ്മിറ്റി ( സിഐടിയു ) രാജ്യവ്യാപകമായി ആക്ഷൻ ഡേ ആയി ആചരിക്കുകയാണ്. തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന സെന്ററിൽ സംഘടിപ്പിച്ച ആക്ഷൻ ഡേ ദിനാചരണ പരിപാടിയിൽ സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് സ. ജെ മേഴ്സിക്കുട്ടി അമ്മ, സംസ്ഥാന ഭാരവാഹികളായ സ. കെപി മേരി, സ. സുനിത കുര്യൻ, സ. കെകെ പ്രസന്നകുമാരി, സ. ദീപ കെ രാജൻ, സ. വിസി കാർത്ത്യായനി, സ. ഒസി ബിന്ദു, സ. പിപി പ്രേമ, സ. ധന്യ ആബിദ് തുടങ്ങിയവർ പങ്കെടുത്തു.
സ്ത്രീകൾക്കായി പ്രത്യേക തൊഴിൽ പദ്ധതി ആരംഭിക്കുക, വിലക്കയറ്റം തടയുക, അംഗൻവാടി, ആശാ ഉച്ചഭക്ഷണ തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ സ്കീം തൊഴിലാളികൾക്കും മിനിമം വേതനവും പെൻഷനും അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സാർവ്വ ദേശീയ വനിതാ ദിനം ആക്ഷൻ ഡേ ആയി ആചരിക്കുന്നത്.