ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സംസ്ഥാന ബജറ്റിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു

സംസ്ഥാന ബജറ്റിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു

കേരള സര്‍ക്കാരിന്‍റെ 2022-23 വര്‍ഷത്തേക്കുള്ള ബജറ്റിനെ സിഐടിയു. സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ് ബജറ്റ്. വളര്‍ന്നുവരുന്ന അഭ്യസ്തവിദ്യരായ പുതിയ തലമുറക്ക് ബജറ്റ് പ്രതീക്ഷ നല്‍കുന്നു. വ്യവസായ വളര്‍ച്ചയെ ലക്ഷ്യംവെക്കുന്ന ബജറ്റ്…

കേരള സര്‍ക്കാരിന്‍റെ 2022-23 വര്‍ഷത്തേക്കുള്ള ബജറ്റിനെ സിഐടിയു. സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ് ബജറ്റ്. വളര്‍ന്നുവരുന്ന അഭ്യസ്തവിദ്യരായ പുതിയ തലമുറക്ക് ബജറ്റ് പ്രതീക്ഷ നല്‍കുന്നു. വ്യവസായ വളര്‍ച്ചയെ ലക്ഷ്യംവെക്കുന്ന ബജറ്റ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന പരമ്പരാഗത മേഖലക്ക് ബജറ്റ് ആശ്വാസം നല്‍കുന്നു. കെഎസ്ആര്‍ടിസിക്കും ബജറ്റ് പിന്തുണ നല്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ കടുത്ത അവഗണന സൃഷ്ടിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്ന ബജറ്റിനെ സിഐടിയു സ്വാഗതം ചെയ്യുന്നു.

സ. എളമരം കരീം എം പി

ജനറല്‍ സെക്രട്ടറി