സഖാവ് കെ തുളസീധരന് ആദരാഞ്ജലികൾ
സി ഐ ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന.
സി ഐ ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന.
തിരു:ഏപ്രിൽ 5: കൊല്ലം ജില്ലയിലെ സിഐടിയുവിന്റെ തലമുതിർന്ന നേതാവും സിഐടിയു രൂപീകരണ കാലം മുതൽ കൊല്ലത്തെ വിവിധ യൂണിയനുകളുടെ നേതൃനിരയിൽ പ്രവർത്തിക്കുകയും ചെയ്ത സഖാവ് കെ തുളസീധരന്റെ നിര്യാണത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഗാധമായ ദുഃഖവും അനുശോചനം രേഖപ്പെടുത്തി.
സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. കൊല്ലം ജില്ലയിലെ പരമ്പരാഗത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സിഐടിയു വിൽ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു കെ തുളസീധരൻ. നിലവിൽ കൊല്ലം ജില്ല ചുമട്ടു തൊഴിലാളി യൂണിയൻ സെക്രട്ടറി, ക്യാഷ്യൂ സെന്റർ സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സഖാവിന്റെ നിര്യാണം കേരളത്തിലെ വിശിഷ്യ കൊല്ലം ജില്ലയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് വലിയ നഷ്ടം തന്നെയാണ്.
-എളമരം കരീം (ജനറൽ സെക്രട്ടറി)