ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സഖാവ് രഞ്ജന നിരുള അന്തരിച്ചു.

സഖാവ് രഞ്ജന നിരുള അന്തരിച്ചു.

സഖാവ് രഞ്ജന നിരുള അന്തരിച്ചു. സിഐടിയു വർക്കിംഗ്‌ കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്നു.

സഖാവ് രഞ്ജന നിരുള അന്തരിച്ചു. സിഐടിയു വർക്കിംഗ്‌ കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്നു.

ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായ സഖാവ് കോവിഡ് ബാധിച്ച് ഡൽഹി RML ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ മരണത്തിനു കീഴടങ്ങി. ഡൽഹിയിൽ സിഐടിയു ഓഫീസിൽ പ്രസന്നവദനയായി സഖാക്കൾക്കെല്ലാം ആവേശമായി ആ പോരാളി എനി ഇല്ല എന്ന യാഥാർഥ്യം മനസിന് വല്ലാത്തൊരു ആഘാതമാണ് നൽകിയിരിക്കുന്നത്. സഖാവിന്റെ ഉജ്വലമായ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു. ലാൽസലാം കോമ്രേഡ് രഞ്ജന....

എളമരം കരീം

ജനറൽ സെക്രട്ടറി