ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സമ്പത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും കേന്ദ്രികരണം - മാനിഫെസ്റ്റോ

സമ്പത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും കേന്ദ്രികരണം - മാനിഫെസ്റ്റോ

സമ്പത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും കേന്ദ്രികരണത്തെ കുറിച്ച് മാനിഫെസ്റ്റോ വ്യക്തമായി പറയുന്നുണ്ട്.

സമ്പത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും കേന്ദ്രികരണത്തെ കുറിച്ച് മാനിഫെസ്റ്റോ വ്യക്തമായി പറയുന്നുണ്ട്.

അത് എന്താണെന്നു നോക്കാം.

ജനങ്ങളുടെയും ഉത്പാദന ഉപാദികളുടെയും സ്വത്തുക്കളുടെയും ചിഹ്നഭിന്ന അവസ്ഥയെ ബൂർഷ്വാസി കൂടുതൽ കൂടുതൽ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.അത് ജനങ്ങളെ ആകെ ഒന്നിച്ചു കൂട്ടിച്ചേർത്തിരിക്കുന്നു. സ്വത്ത്‌ ഒരുപിടി ആളുകളുടെ കൈകളിൽ സ്വരൂപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം അനിവാര്യ ഭലം രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണമാണ്. പ്രത്യേകം പ്രത്യേകമായ താൽപര്യങ്ങളും നിയമങ്ങളും ഭരണക്രമങ്ങളും നികുതി സമ്പ്രദായങ്ങളും ഉള്ള സ്വതന്ത്രമോ അഥവാ അയഞ്ഞ ബന്ധങ്ങൾ മാത്രമുള്ളതോ ആയ സംസ്ഥാനങ്ങളെ ബൂർഷ്വാസി ഒരൊറ്റ ഗവണ്മെന്റും ഒരൊറ്റ നിയമ സംഹിതയും ഒരൊറ്റ ദേശീയ വർഗ താൽപര്യവും ഒരൊറ്റ അതിർത്തിയും ഒരൊറ്റ ചുങ്കവ്യവസ്തയും ഉള്ള ഒരൊറ്റ ദേശ രാഷ്ട്രമായി കൂട്ടിച്ചേർത്തു. കഷ്ടിച്ച് ഒരു നൂറ്റാണ്ടു കാലത്തെ വാഴ്ചയ്ക്കിടയിൽ ബൂർഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉത്പാദന ശക്തികൾ കഴിഞ്ഞു പോയ എല്ലാ തലമുറകളും ചേർന്ന് സൃഷ്ടിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വന്പിച്ചതാണ്, ഭീമമാണ്.

പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴപ്പെടുത്താൻ യന്ത്ര സാമഗ്രീകൾ വ്യവസായത്തിലും, കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം തീവണ്ടിയും കമ്പിതപാലിലും.ഉപകരണങ്ങൾ ആകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിയ്ക്കൽ, നദികളെ ചാലുകീറി ഉപയോഗയോഗ്യമാക്കൽ.

സാമൂഹ്യ അധ്വാനത്തിന്റെ മടിത്തട്ടിൽ ഇത്തരം ഉത്പാദക ശക്തികൾ ഉറങ്ങികിടക്കുന്നുണ്ടെന്ന് മുൻപ് ഏതൊരു നൂറ്റാണ്ടാണ് സ്വപ്നം കാണുകപോലും ചെയ്തിട്ടുള്ളത്.ഫൂഡൽ സ്വത്തുടമ ബന്ധങ്ങൾ ഭേദിക്കപ്പെടുകയും അവയുടെ സ്ഥാനത്തേക്ക് സ്വാതന്ത്ര മത്സരങ്ങൾ കടന്നുവന്നു.

അതേ തുടർന്ന് അതിന് അനുയോജ്യമായ ഒരു സാമൂഹ്യ രാഷ്ട്രീയ സംവിധാനവും ബൂർഷ്വ വർഗ്ഗത്തിന്റെ സാമ്പത്തിക രാഷ്ട്രീയധിപത്യവും സ്ഥാപിതമായി.