സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ - 2021 നവംബര്‍ 16 - ഹൈദ്രാബാദ്
സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ - 2021 നവംബര്‍ 16 - ഹൈദ്രാബാദ്.
സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ - 2021 നവംബര്‍ 16 - ഹൈദ്രാബാദ്.
സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ യോഗം ഹൈദ്രാബാദ് ബാഗ്ലിംഗം പള്ളിയിലെ സുന്ദരയ്യ വിജ്ഞാന് കേന്ദ്രത്തില്‍ ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സ. കെ ഹേമലത പതാകയുയര്‍ത്തി. തുടര്‍ന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൗണ്‍സില്‍ മീറ്റിംഗിന് സഖാക്കളായ കെ ഹേമലത, ആനത്തലവട്ടം ആനന്ദന്, ബാസൂദേവാചാര്യ, എ.കെ. പത്മനാഭന്, ജെ. മേഴ്സിക്കുട്ടിയമ്മ, എസ്.എസ്. ദേബ്റോയി, സൗന്ദര്രാജന്, സായിബാബു, ചുക്കാരാമലു എന്നിവരായിരുന്നു പ്രസീഡിയം. ജനറല്‍ സെക്രട്ടറി സ. തപന്‍സെന്‍ റിപ്പോട്ടവതരിപ്പിച്ചു. ഖജാന്‍ജി സ. ആര്.എല്‍. മല്‍ക്കോട്ടിയ വരവ്ചെലവ് കണക്ക് അവതരിപ്പിച്ചു. സ. ചുക്കാരാമലു സ്വാഗതം പറഞ്ഞു. 16-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ശേഷം കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് കൗണ്‍സില്‍ ചേരുന്നത്. 2020 ലെ സിഐടിയുവിന്റെ അംഗസംഖ്യ ഉള്‍പ്പെടെ 16-ാം സമ്മേളനം തീരുമാനിച്ച രാഷ്ട്രീയ കടമകളും, സംഘടനാ കടമകളും എത്രമാത്രം നടപ്പാക്കിയെന്ന പരിശോധനയാണ് കൗണ്‍സിലിന്റെ പ്രധാന ചര്‍ച്ച. നവംബര്‍ 26 ന് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുവാന്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. തൊഴിലാളി വര്‍ഗ്ഗം തുടരുന്ന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുവാന്‍ ആമുഖ പ്രസംഗത്തിലൂടെ സ. കെ ഹേമലത ആഹ്വാനം ചെയ്തു. മൂലധന ശക്തികള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തൊഴിലാളി വര്‍ഗ്ഗത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. സംയുക്ത യൂണിയനുകള്‍ ദേശീയ തലത്തില്‍ 2022 ജനുവരിയില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിന് വിപുലമായ തയ്യാറെടുപ്പിന് ഒരുങ്ങുവാന്‍ സിഐടിയുവിന്റെ മുഴുവന്‍ അംഗങ്ങളോടും പൊതുവില്‍ തൊഴിലാളി വര്‍ഗ്ഗത്തോടും സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. കേരളത്തില്‍ നിന്നും തൊഴിലാളി നേതാക്കളായ മന്ത്രി സ. വി ശിവന്‍കുട്ടി, എംഎല്‍എ മാരായ സ. ടി പി രാമകൃഷ്ണന്, സ. കടകംപള്ളി സുരേന്ദ്രന്, സ. കെകെ രാമചന്ദ്രന് തുടങ്ങിയവരും കൗണ്‍സില്‍ മെമ്പര്‍മാരെന്ന നിലയില്‍ പങ്കെടുക്കുന്നുണ്ട്. കേരള കൗണ്‍സില്‍ മെമ്പര്‍മാരുടെ ലീഡറായി സ. കെ എന്‍. ഗോപിനാഥിനെ നിശ്ചയിച്ചു. ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേല് ആദ്യദിവസം സ. കെ എന്‍. ഗോപിനാഥ്, സ. വി ശശികുമാര്‍, സ. ദീപ കെ രാജന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള ദേശീയ ഭാരവാഹികളായ സ. എളമരം കരീം എം.പി, സ. പി നന്ദകുമാര്‍ എംഎല്‍എ, സ. കെ കെ ദിവാകരന്, സ. കെ ചന്ദ്രന്‍പിള്ള എന്നിവരും കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ജനറല്‍ കൗണ്‍സിലില്‍ രണ്ടാം ദിവസം ഇടക്കാല സംഘടനാ റിവ്യൂവും, ഭാവികടമകളും സംബന്ധിച്ച് ചര്‍ച്ച നടക്കും.
സ. എളമരം കരീം എം.പി,
ജനറല്‍ സെക്രട്ടറി