ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു തൊഴിലാളി കൂട്ടായ്മ ആരംഭിച്ചു

സിഐടിയു തൊഴിലാളി കൂട്ടായ്മ ആരംഭിച്ചു

കാർഷിക ബില്ലുകൾക്കും വൈദ്യുതി നിയമ ഭേദഗതി ബില്ലുകൾക്കുമെതിരെ ഡൽഹി കേന്ദ്രീകരിച്ച് സമരം സംഘടിപ്പിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു സംഘടിപ്പിക്കുന്ന തൊഴിലാളി കൂട്ടായ്മ ആരംഭിച്ചു

കാർഷിക ബില്ലുകൾക്കും വൈദ്യുതി നിയമ ഭേദഗതി ബില്ലുകൾക്കുമെതിരെ ഡൽഹി കേന്ദ്രീകരിച്ച് സമരം സംഘടിപ്പിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു സംഘടിപ്പിക്കുന്ന തൊഴിലാളി കൂട്ടായ്മ ആരംഭിച്ചു

കൊല്ലം ജില്ലയിൽ നടക്കുന്ന പരിപാടി സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെപി സഹദേവനും എറണാകുളം ജില്ലയിൽ സിഐടിയു ദേശീയ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ളയും ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. മറ്റു കേന്ദ്രങ്ങളിൽ സിഐടിയുവിന്റെ സംസ്ഥാന നേതാക്കളും മറ്റു വർഗ ബഹുജന സംഘടനാ നേതാക്കളും ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇന്നും നാളെയുമായി നടക്കുന്ന തൊഴിലാളി കൂട്ടായ്മയിൽ വിവിധ മേഖലകളിലെ തൊഴിലാളികൾ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും.