സിഐടിയു സന്ദേശം ' വായനാ സദസ്സ് സംഘടിപ്പിച്ചു
മാർച്ച് 28, 29 തിയ്യതികളിലെ ദ്വിദിന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം കാസർഗോഡ് ജില്ലാ കമ്മിറ്റി സിഐടിയു പ്രസിദ്ധീകരണമായ ' സിഐടിയു സന്ദേശം ' വായനാ സദസ്സ് സംഘടിപ്പിച്ചു.
മാർച്ച് 28, 29 തിയ്യതികളിലെ ദ്വിദിന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം കാസർഗോഡ് ജില്ലാ കമ്മിറ്റി സിഐടിയു പ്രസിദ്ധീകരണമായ ' സിഐടിയു സന്ദേശം ' വായനാ സദസ്സ് സംഘടിപ്പിച്ചു.
പണിമുടക്ക് തിയ്യതി ആഹ്വാനം ചെയ്തത് മുതൽ വിവിധ രൂപത്തിലുള്ള പ്രചാരണ പരിപാടികളുമായാണ് സിഐടിയു മുന്നോട്ട് പോകുന്നത്. സിഐടിയു സന്ദേശം മാസികയിൽ പണിമുടക്ക് മുദ്രാവാക്യങ്ങൾ കുറിച്ച് വിശദമായ ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനാ സദസ്സിൽ പണിമുടക്ക് മുദ്രാവാക്യങ്ങളുടെ പ്രസക്തിയെ കുറിച്ച് അതാത് തൊഴിൽ മേഖലയിൽ നിന്നുമുള്ള പങ്കെടുത്ത് സംസാരിച്ചു.