സോഷ്യലിസം മാത്രമാണ് പോംവഴി, ഫുകുയമയല്ല, മാർക്സ് ആണ് ശരി
സോഷ്യലിസം മാത്രമാണ് പോംവഴി,ഫുകുയാമയല്ല, മാർക്സ് ആണ് ശരി
സോഷ്യലിസം മാത്രമാണ് പോംവഴി,ഫുകുയാമയല്ല, മാർക്സ് ആണ് ശരി
- ജോസ് ടി എബ്രഹാം എഴുതുന്നു.
യോഷിഹിരോ ഫ്രാൻസിസ് ഫുകുയാമ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഏഴുതിയ ഗ്രന്ഥമാണ് ചരിത്രത്തിന്റെ അവസാനവും അവസാനത്തെ മനുഷ്യനും.അതിൽ അദ്ദേഹം വാദിച്ചത് സ്വതന്ത്ര കമ്പോളവും മുതലാളിത്തവും സാമൂഹിക വ്യവസ്ഥകളുടെ മാറ്റങ്ങളുടെ അവസാനത്തെ ഘട്ടമാണെന്നും ഇനി അതിന് യാതൊരു പരിണാമവും ഉണ്ടാവില്ല എന്നുമാണ്.2008ലെ സാമ്പത്തിക തകർച്ചയും അമേരിക്കയിലെ ട്രമ്പിന്റെ ഇലക്ഷൻ വിജയവും ലോകത്താകെയുള്ള സ്വതന്ത്ര കമ്പോളത്തിനേറ്റ തിരിച്ചടിയും ഫുകുയാമയെ മാറി ചിന്തിക്കുവാൻ നിർബന്ധിതനാക്കി.
ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടരുകയാണ്.195 രാജ്യങ്ങളിലേക്ക് അത് കത്തി കയറി കഴിഞ്ഞു.മുപ്പതിനായിരത്തോളം മനുഷ്യർ മരണമടഞ്ഞു കഴിഞ്ഞു.നാലര ലക്ഷത്തോളം പേർക്ക് കോവിഡ് 19 ബാധയേറ്റു കഴിഞ്ഞു(മാർച്ച് 27).
ഈ മഹാമാരികൾക്ക് ഇടയിൽ വന്ന ചില റിപ്പോർട്ടുകളിലേക്ക് കണ്ണോടിക്കാം.
ഇറ്റലി അലിറ്റാലിയ എന്ന എയർലൈനെ ദേശസാത്കരിച്ചു,ബ്രിട്ടീഷ് സർക്കാർ സ്വകാര്യ മേഖലയിലായിരുന്ന റയിൽവേ ഏറ്റെടുത്തു,സ്പെയിനിലെ ആശുപത്രികളെല്ലാം ദേശസാത്കരിച്ചു,ഫ്രാൻസ് തകരുന്ന വൻ വ്യവസായങ്ങളെ ദേശസാത്കരിക്കുവാൻ തീരുമാനിച്ചു,ക്യൂബൻ ഡോക്ടർമാർ കോവിഡ് ബാധിതരെ സഹായിക്കുവാൻ ഇറ്റലിയിലെത്തി,അഞ്ച് കോവിഡ് ബാധിതരുമായി 700 യാത്രക്കാരുമായി കടലിൽ കറങ്ങിയ ബ്രിട്ടീഷ് കപ്പൽ ബ്രമ്മറിനെ കരയ്ക്കടുപ്പിക്കാൻ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വിസമ്മതിച്ചപ്പോൾ ക്യൂബ അവരെ കരയ്ക്കെത്തിച്ചു.പല വിമാനങ്ങളിലായി അവർ ബ്രിട്ടനിലെത്തി.ചൈന കോവിഡിന്റെ നിയന്ത്രിച്ചു,ഒരു വൻ ആശുപത്രി കോവിഡ് ചികിത്സയ്ക്കായി കെട്ടി ഉയർത്തി.ഇറ്റലി,ഫ്രാൻസ്,സ്പെയിൻ,അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് കോവിഡിന്റെ നിയന്ത്രിക്കുവാൻ ഇന്നുവരെ സാധിച്ചിട്ടില്ല.കോവിഡ് രോഗികൾക്ക് ചികിത്സ നൽകുവാനും കഴിയുന്നില്ല.
ഈ റിപ്പോർട്ടുകളിൽ നിന്നും തെളിയുന്ന ഒരു വസ്തുത മുതലാളിത്ത വ്യവസ്ഥതയ്ക്ക് ഇന്ന് മനുഷ്യരാശി നേരിടുന്ന മഹാമാരികൾ,പരിസ്ഥിതി പ്രശ്നം തുടങ്ങിയ ഒരു വിഷയവും കൈകാര്യം ചെയ്യുവാൻ കഴിയില്ല എന്നും ഫുകുയാമയല്ല മാർക്സാണ് ശരി എന്നുമാണ്.സോഷ്യലിസം മാത്രമാണ് മനുഷ്യരാശിക്ക് മുന്നോട്ട് പോകുവാനുള്ള ഒരേയൊരു മാർഗം.