ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

BPCL തൊഴിലാളികളുടെ സേവന വേതന കരാർ ഉടൻ പുതുക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചു

BPCL തൊഴിലാളികളുടെ സേവന വേതന കരാർ ഉടൻ പുതുക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചു

ബിപിസിഎൽ റിഫൈനറികളിലെയും മാർക്കറ്റിങ് വിഭാഗത്തിലെയും തൊഴിലാളികളുടെ സേവന വേതന കരാർ ഉടൻ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സ. എളമരം കരീം കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്തെഴുതി. ഓഫീസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും…

ബിപിസിഎൽ റിഫൈനറികളിലെയും മാർക്കറ്റിങ് വിഭാഗത്തിലെയും തൊഴിലാളികളുടെ സേവന വേതന കരാർ ഉടൻ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സ. എളമരം കരീം കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്തെഴുതി. ഓഫീസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും മൂന്നാം ശമ്പളപരിഷ്കരണ കമീഷൻ ശുപാർശപ്രകാരം 2017ൽ കേന്ദ്രം പുതുക്കി. എന്നാൽ, തൊഴിലാളികളുടെ വേതനം പുതുക്കാൻ ഉപാധികൾ മുന്നോട്ടുവയ്ക്കുന്ന കേന്ദ്ര സർക്കാർ, അതിന്‌ വഴങ്ങാൻ ഭീഷണി മുഴക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു.

2016 ഡിസംബർ 31ന് മുംബൈ റിഫൈനറിയിലെയും 2018 മെയ് 31ന് മാർക്കറ്റിങ്ങിലെയും 2018 ജൂലൈ 31ന് കൊച്ചി റിഫൈനറിയിലെയും തൊഴിലാളികളുടെ ശമ്പള കരാറിന്റെ കാലാവധി കഴിഞ്ഞു. 2017ൽ ഓഫീസർമാരുടെ ശമ്പളപരിഷ്കരണം ഓഫീസ് ഓർഡറിലൂടെ നടപ്പാക്കി. മറ്റ്‌ പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഓഫീസർമാർക്കുസമാനമായ ശമ്പളവർധനയും ആനുകൂല്യങ്ങളുമാണ് ഓഫീസേഴ്സിന് നൽകിയത്. എന്നാൽ, മറ്റ് എണ്ണക്കമ്പനികളിലെയോ കേന്ദ്ര പൊതുമേഖലയിലെയോ തൊഴിലാളികൾക്ക് ലഭിച്ച ശമ്പളപരിഷ്‌കരണം ബിപിസിഎൽ തൊഴിലാളികൾക്ക് അനുവദിച്ചിട്ടില്ല.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് സ. എളമരം കരീം എംപി കത്തിൽ ആവശ്യപ്പെട്ടു. മാനേജ്മെന്റ് നിർദേശിക്കുന്ന പരിഷ്കരണം അംഗീകരിച്ചില്ലെങ്കിൽ നിശ്ചിത തീയതിയിൽ അത് അസാധുവാകുമെന്നു പറയുന്നത് അനീതിയാണ്. ഇതിനെല്ലാമെതിരെ സെപ്തംബർ 7, 8 തീയതികളിൽ ബിപിസിഎൽ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.