സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം സംസ്ഥാനത്ത് സമുചിതമായി ആചരിച്ചു
സംസ്ഥാനത്ത് തൊഴിലിടങ്ങളിലും തൊഴിലാളി കുടുംബങ്ങളുടെ വീടുകളിലും ഓഫീസുകളിലും ഇന്ന് ചെമ്പതാക ഉയർന്നു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം സംസ്ഥാനത്ത് സമുചിതമായി ആചരിച്ചു. സംസ്ഥാന സെന്ററിൽ സഖാവ് വി. ശിവൻകുട്ടി പതാക ഉയർത്തി. സംസ്ഥാന സമ്മേളനത്തിന്റെ തിരുനക്കരയിലെ സ്വാഗതസംഘം ഓഫീസിൽ സഖാവ് വി.എൻ. വാസവൻ (സ്വാഗതസംഘം ചെയർമാൻ) പതാക ഉയർത്തി.