കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (CITU) സംസ്ഥാന സമ്മേളനം
കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (CITU) എട്ടാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ജോയിൻ കൗൺസിൽ ഹാളിൽ നടന്നു. സിഐടിയു സംസ്ഥാന പ്രസിഡൻറ് സ. ടി പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻറ് കെ. എസ്. സുനിൽ കുമാർ പതാക ഉയർത്തി. യൂണിയൻ ജനറൽ സെക്രട്ടറി എസ്. ജയകുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം. ജി. അജയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സ. കെ. എസ്. സുനിൽകുമാറിനെ പ്രസിഡന്റായും, സ. എസ്. ജയകുമാറിനെ ജനറൽ സെക്രട്ടറിയായും, സ. ആർ. ബിനുകുമാറിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.