സി.ഐ.ടി.യുവിന്റെ 56 വർഷങ്ങൾ - ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വർഗ്ഗബോധത്തിന്റെയും നാൾവഴികൾ
കൂടുതൽ വീഡിയോകൾ: YouTube
1970 മെയ് 30-ന്, റിവിഷനിസത്തിന്റെയും വർഗ്ഗസഹകരണത്തിന്റെയും കാർമേഘങ്ങൾക്കിടയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് കൽക്കത്തയിലെ ലെനിൻ നഗറിൽ അയ്യായിരത്തിലധികം പ്രതിനിധികൾ ഒത്തുചേർന്ന് സി.ഐ.ടി.യുവിന് രൂപം നൽകി ചരിത്രം സൃഷ്ടിച്ചത്. 🔴 1970-ലെ ആ ചരിത്രപ്രസിദ്ധമായ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളിലൊരാളും സി.ഐ.ടി.യു മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ സഖാവ് എ.കെ. പത്മനാഭനാണ് ഈ വീഡിയോയിൽ നമ്മോടൊപ്പമുള്ളത്. 🔴 സഖാവ് ബി.ടി. രണദിവെ, സഖാവ് പി. രാമമൂർത്തി എന്നിവരുടെ നേതൃത്വത്തിലാണ് സി.ഐ.ടി.യു പിറവിയെടുത്തത്. 🔴 ആ ചരിത്ര സമ്മേളനത്തിൽ നിന്നുയർന്ന ആഹ്വാനം ഇന്നും മാറ്റൊലിക്കൊള്ളുന്നു — "ഐക്യത്തോടും സമരവീര്യത്തോടും കൂടി മുന്നോട്ട്!"