ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ആശാ പ്രവർത്തകർ എണ്ണുന്നത് ആരോഗ്യ സൂചകങ്ങൾ മാത്രമല്ല പശുക്കളെയും

ആശാ പ്രവർത്തകർ എണ്ണുന്നത് ആരോഗ്യ സൂചകങ്ങൾ മാത്രമല്ല പശുക്കളെയും

ഹരിയാനയിലെ ആശാ പ്രവർത്തകരെ കുറിച്ച് പി സായനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന പാരി (Peoplea Archives for Rural India) എന്ന വെബ്‌സൈറ്റിൽ വന്ന ഒരു ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ്.

ഹരിയാനയിലെ ആശാ പ്രവർത്തകരെ കുറിച്ച് പി സായനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന പാരി (Peoplea Archives for Rural India) എന്ന വെബ്‌സൈറ്റിൽ വന്ന ഒരു ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ്.

അനുഭ ബോതസ്‌ലയും പല്ലവി പ്രസാദും ചേർന്നാണ് ലേഖനം തയ്യാറാക്കിയത്.

ഹരിയാനയിലെ സോണിപട്ടിൽ ആശാ പ്രവർത്തകർ നടത്തിക്കൊണ്ടിരുന്ന ഒരു ധർണയിൽ പങ്കെടുത്തവരിൽ നിന്നാണ് ലേഖനത്തിനുള്ള വിവരങ്ങൾ ശേഖരിച്ചത്.

സമരക്കാർ മുഴക്കിയിരുന്നു മുദ്രാവാഖ്യം കാം പക്കാ നൗക്കരി കച്ചി,നഹി ചലെഗി നഹി ചാലെഗി (ജോലിയുണ്ട് എന്നാൽ കൂലിക്ക് ഉറപ്പില്ല,ഇത് നടപ്പില്ല - ഇത് നടപ്പില്ല ).

ആശ (Accredited Social Health Activist) പ്രവർത്തകരാണ് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളെ പൊതു ആരോഗ്യ സംവിധാനവുമായി കണ്ണിചേർക്കുന്നത്.

നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ(NRHM) കാലാൽ പടയാളികളാണവർ.

രാജ്യത്ത് പത്ത് ലക്ഷം ആശമാർ പ്രവർതത്തിച്ചുകൊണ്ടിരിക്കുന്നു.ആശമാർക്ക് പ്രാഥമികമായി 12 കടമകൾ അല്ലെങ്കിൽ ജോലിയും,60ൽ അധികം ഉപകടമകളും നിർവ്വഹിക്കാനുണ്ട്.

പോഷകാഹാരം,ശുചിത്വം,പകർച്ചവ്യാധികൾ,ക്ഷയരോഗം തുടങ്ങിയവയെ കുറിച്ചെല്ലാം വിവരങ്ങൾ ശേഖരിക്കേണ്ടതും ഗ്രാമീണ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ആശമാരുടെ ജോലിയാണ്.ഗർഭിണികൾ,കുട്ടികൾ എന്നിവരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുക,അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക തുടങ്ങിയവയും ആശമാരുടെ ജോലിയാണ്.രക്തസമ്മർദ്ദം പരിശോധിക്കുക തുടങ്ങിയവയും അവരുടെ ജോലിയിൽപെടുന്നു.ഇതിന് പുറമെ ഇലക്ഷന് വേണ്ടി ബൂത്ത് ലെവൽ ഓഫീസേഴ്സിന്റെ ജോലി വീടുകളുടെ എണ്ണം,പശുക്കളുടെയും എരുമകളുടെയും എണ്ണമെടുക്കൽ അങ്ങനെ പോകുന്നു ആശമാരുടെ അനന്തമായ ജോലികൾ.

ഒരു ആശാ പ്രവർത്തക പറഞ്ഞത് " മൂന്ന് വര്ഷം കൊണ്ട് അവരുടെ ജോലി മൂന്നിരട്ടി " ആയി എന്നാണ്.

ഓരോ ദിവസവും ഓരോരോ പുതിയ റിപ്പോർട്ടുകൾ നൽകേണ്ടി വരുന്നു.കുടുംബ കാര്യങ്ങൾ നോക്കാനോ, ഒരു സമരത്തിൽ പങ്കെടുക്കാനോ സമയം ലഭിക്കാറില്ല.വേണ്ടത്ര കൂലി കൃത്യ സമയത്ത് ലഭിക്കാതെ ഇത്ര കഠിനമായ ജോലി ഇത്രയധികം ചെയ്യുന്നതിന് കുടുംബത്തിൽ പോലും പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.ആശാ പ്രവർത്തകർ സർക്കാരിന്റെ കുടുംബാസൂത്രണ പദ്ധതികളെ കുറിച്ചും ഗര്ഭധാരണ സമയം,ഗർഭ നിരോധന മാർഗങ്ങൾ,അതിന്റെ മരുന്ന്, എന്നിവയെ കുറിച്ചെല്ലാം ബോധവത്കരണം നടത്തുന്നു.ആശമാരുടെ ഇടപെടൽ മൂലം രാജ്യത്തെ ശിശു മരണ നിരക്ക് 2006ൽ 1000ന് 57 എന്ന നിരക്കിൽ നിന്നും 2017 ആയപ്പോൾ 1000ന് 37 എന്ന നിരക്കിലേക്ക് കുറഞ്ഞു.

ആശുപതിയിലെ പ്രസവം 2006ൽ നിന്നും 2017 എത്തിയപ്പോൾ 39%ൽ നിന്നും 79% ആയി ഉയർന്നു.നേരത്തെ വീടുകളിലും കുടികളിലുമായിരുന്നു കൂടുതലും പ്രസവം.ഗർഭിണികൾക്ക് നൽകുവാനുള്ള അവശ്യ മരുന്നുകൾ കൃത്യമായി ലഭിക്കാറില്ല.ഇത് അവർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.ഗർഭിണികളുമായി ചികിത്സയ്ക്ക് ആശുപത്രികളിലേക്ക് പോകുമ്പോൾ അവർക്ക് വെള്ളവും ഭക്ഷണവും വാങ്ങി നൽകുന്നത് സ്വന്തം പൈസ ചെലവഴിച്ചാണ്.ആശമാരുടെ സ്റ്റൈഫന്റ് പല സംസ്ഥാനങ്ങളിലും പല തരത്തിലാണ്.കർണ്ണാടകയിൽ 4000 രൂപ മാത്രമാണ് ലഭിക്കുന്നത്,ആന്ധ്രയിൽ 1000 രൂപയും.യാത്രയ്ക്കും മറ്റും ദൈനംദിനം 100 രൂപയെങ്കിലും ചെലവാകും.സ്റ്റൈഫന്റ് ഒരിക്കലും കൃത്യസമയത്ത് ലഭിക്കാറില്ല.

Counting Cows Not Rural Health Indicators എന്നാണ് പാരിയിലെ ലേഖനത്തിന്റെ പേര്.

ലിങ്ക് താഴെ നൽകുന്നു.

https://ruralindiaonline.org/articles/counting-cows-not-rural-health-indicators/