ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
ഹോണറേറിയം വർദ്ധിപ്പിക്കുക, ശൈലി ആപ്പ് സർവ്വേയ്ക്ക് മൊബൈൽ ടാബ് അനുവദിക്കുക, സർവ്വേയ്ക്ക് മാന്യമായ വേതനം നൽകുക, ആശമാരെ അന്യായമായി വാർഡ് മാറ്റുന്നതും പിരിച്ചുവിടുന്നതുമായ നടപടികൾ പിൻവലിക്കുക, വേതനം അടിക്കാൻ ഫോട്ടോകോപ്പി ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെഎൻ ഗോപിനാഥ്, ഫെഡറേഷൻ ജനറൽ സെക്രട്ടറിയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ സ. പിപി പ്രേമ തുടങ്ങിയവർ സംസാരിച്ചു.