ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഇത് പെൺകരുത്തിന്റെ കൂടി വിജയം

ഇത് പെൺകരുത്തിന്റെ കൂടി വിജയം

കേന്ദ്രസർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷത്തോളമായി നടത്തിവരുന്ന സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി 2021 ജനുവരി 1ന് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ട് സിൻഘു അതിർത്തിയിൽ വച്ച് സിഐടിയുവിന്റെ വനിതാ സഖാക്കളെടുത്ത പ്രതിജ്ഞയായിരുന്നു " ഈ…

കേന്ദ്രസർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷത്തോളമായി നടത്തിവരുന്ന സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി 2021 ജനുവരി 1ന് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ട് സിൻഘു അതിർത്തിയിൽ വച്ച് സിഐടിയുവിന്റെ വനിതാ സഖാക്കളെടുത്ത പ്രതിജ്ഞയായിരുന്നു " ഈ കരിനിയമങ്ങൾ കുഴിച്ചുമൂടി ഇവിടെ ഞങ്ങൾ പുതിയ വിപ്ലവം കൊണ്ടുവരും " എന്നത്.

ആയിരകണക്കിന് വനിതകളാണ് കർഷക പ്രക്ഷോഭത്തിൽ തുടക്കം മുതൽ പങ്കെടുക്കുന്നത്. സിഐടിയുവിന്റെ നേതൃത്വത്തിൽ വനിതകളായ പ്രവർത്തകർ കർഷക സമരത്തിൽ പങ്കെടുക്കുന്നതിനുപുറമെ നിരവധിയായ കൂറ്റൻ റാലികളാണ് സമര കേന്ദ്രങ്ങളിലേക്കും മറ്റും ഇതുവരെയും സംഘടിപ്പിച്ചത്. ഭരണകൂടത്തിന്റെ നേതൃത്വത്തിലും മറ്റുമുണ്ടായ തുടർച്ചയായ അടിച്ചമർത്തുവാനുള്ള ശ്രമങ്ങളെയും, അക്രമങ്ങളെയും നേരിട്ടും പ്രതികൂല കാലാവസ്ഥയെ മറികടന്നുമാണ് കർഷകരും തൊഴിലാളികളും, പ്രത്യേകിച്ച് വനിതകൾ സമരത്തെ മുന്നോട്ടു കൊണ്ടുപോയത്.

ഇന്നലെ കർഷകർക്കും തൊഴിലാളികൾക്കും മുൻപിൽ കേന്ദ്രസർക്കാർ പരാജയം സമ്മതിച്ച് മുട്ടുമടക്കിയപ്പോൾ വരാനിരിക്കുന്ന സമര പ്രക്ഷോഭങ്ങൾക്ക് ഈ വിജയം കൂടുതൽ ഊർജ്ജം പകരുകയാണ്.